യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്-വിസ സേവന കേന്ദ്രങ്ങളിൽ നാലെണ്ണം ഇന്ന് മുതൽ പ്രവർത്തിക്കില്ല ; മുന്നറിയിപ്പുമായി അധികൃതർ
ദുബായ് : യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്-വിസ സേവന കേന്ദ്രങ്ങളിൽ നാലെണ്ണം ഇന്ന് മുതൽ പ്രവർത്തിക്കില്ല. മുസഫ, അൽ റീം, ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്ക്-1, ഷാർജ അൽ മജാസ് എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങൾ ഇന്ന് മുതൽ പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസിയാണ് അറിയിച്ചത്. ആകെ 16 പാസ്പോർട്ട്- വിസ സേവന കേന്ദ്രങ്ങളാണ് യുഎഇയിൽ ഉണ്ടായിരുന്നത്. നാലെണ്ണം നിർത്തിയതോടെ സേവന കേന്ദ്രങ്ങളുടെ എണ്ണം 12 ആയി കുറഞ്ഞു. പാസ്പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്’ ഔട്ട്സോഴ്സ് ചെയ്തതുമുതൽ എമിറേറ്റുകളിലായി ആകെ 16 കേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്.
ഭരണപരമായ കാരണങ്ങളാലാണ് നാല് കേന്ദ്രങ്ങളിലെയും സേവനങ്ങൾ നിർത്തിവെക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അൽ ദാന, അൽ ഐൻ, മദീനത് സായിദ്, അൽ ദഫ്റ, ഗയാതി, ബുർ ദുബൈ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ, കൽബ, ഖോർഫുക്കാൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ പതിവുപോലെ സേവനങ്ങൾ തുടർന്നു നൽകും. 12 കേന്ദ്രങ്ങളും രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ പ്രവർത്തിക്കും.തത്കാൽ പാസ്‌പോർട്ട് സേവനങ്ങൾ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് (ഇ.സി.) അപേക്ഷകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വാക്ക് ഇൻ അപേക്ഷ നൽകാം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം





