കോവളം സ്പാ പീഡനക്കേസ് ; അന്വേഷണച്ചുമതല കണ്‍ട്രോള്‍ റൂം എസിപിക്ക് ; കോവളം സിഐ ഉള്‍പ്പെടെ 16 പേര്‍ അടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചു
തിരുവനന്തപുരം: നഗരത്തിലെ സ്പാ കേന്ദ്രത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിന്റെ അന്വേഷണച്ചുമതല തിരുവനന്തപുരം കണ്‍ട്രോള്‍ റൂം എസിപിക്ക് കൈമാറി. കോവളം സിഐ ഉള്‍പ്പെടെ 16 പേര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. കുട്ടിയെ കൂടുതല്‍ പേർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും സാന്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേസുമായി ബന്ധപ്പെട്ട് ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്പാ ഇയാളുടെ ബിനാമി സ്ഥാപനമാണെന്നും ഇതില്‍ നിന്നുള്ള വരുമാനം കൈകാര്യം ചെയ്തിരുന്നത് അനുരൂപാണെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിന് പിന്നാലെ അനുരൂപിനെ ചുമതലയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതായി മേയര്‍ അറിയിച്ചിട്ടുണ്ട്. 16 വയസുകാരിയെ തിരുവനന്തപുരത്തെത്തിച്ചത് കേസിലെ മറ്റൊരു പ്രതിയായ സ്പാ ഉടമ സജിത്താണ്. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബംഗളൂരുവിലുള്ള ഒരു യുവതിയാണെന്നും തുടര്‍ന്ന് കുടുംബത്തെ കോവളത്ത് എത്തിക്കുകയായിരുന്നുവെന്നുമാണ് വിവരം. കേസില്‍ മനുഷ്യക്കടത്ത് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം





