Skip to content

സൗദിയിലെ എണ്ണപ്പാടം ആക്രമിച്ച് ഹൂത്തികൾ ; ഡ്രോൺ അവശിഷ്ടം വീണ് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഹൂത്തികൾ ആക്രമണം നടത്തിയത്. ഡ്രോൺ അവശിഷ്ടം വീണ് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. സൗദി അരാംകോയുടെ തെക്കുകിഴക്കൻ സൗദിയിലുള്ള എണ്ണപ്പാടമാണ് ഷൈബ. യുഎഇ അതിർത്തിയോട് ചേർന്നാണ് ഈ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ‍ഡ്രോൺ ആക്രമണമുണ്ടായതെന്ന് സൗദി ഊർജമന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോൺ അവശിഷ്ടം വീണ് രണ്ടുമരണം സംഭവിച്ചതായും ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻകാരനും പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. ഡ്രോൺ അവശിഷ്ടം വീണ് ഒരു വാഹനത്തിന് തീപ്പിടിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്.

അതിനിടെ, സൗദിയിൽ ഹൂത്തി ആക്രമണം തുടരുന്നതിനിടെ എംബസി ജീവനക്കാരോട് രാജ്യംവിടാൻ യുഎസ് നിർദേശിച്ചു. അത്യാവശ്യജോലികളിൽ അല്ലാത്ത യുഎസ് സർക്കാർ ജീവനക്കാരും കുടുംബാം​ഗങ്ങളും സൗദി വിടണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ്. വിമാനത്താവളങ്ങളടക്കം ലക്ഷ്യമിട്ട് ഹൂത്തികൾ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് യുഎസിന്റെ ഈ നിർദേശം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

സൗദിയിലെ എണ്ണപ്പാടം ആക്രമിച്ച് ഹൂത്തികൾ ; ഡ്രോൺ അവശിഷ്ടം വീണ് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു pathanamthittamedia.com