Skip to content

പുരപ്പുറ സോളർ : പിഎം സൂര്യഘർ സൗജന്യ സോളർ പാനലിനായി ഒരുലക്ഷം കടന്ന് രജിസ്ട്രേഷൻ

ന്യൂഡൽഹി : പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി സോളർ പാനൽ നൽകുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ഒരുലക്ഷം കടന്നു. പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി യോജനയുടെ ഭാഗമായി 2027 മാർച്ചിനകം മൊത്തം 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളർ പാനൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് പിഎം സൂര്യ ഘർ പദ്ധതിയുടെ വ്യാപനം തീരെക്കുറഞ്ഞ പശ്ചാത്തലത്തിൽ, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് ഡൽഹി സർക്കാരാണ് ‘സൗജന്യ സോളർ പാനൽ’ പദ്ധതി നടപ്പാക്കുന്നത്.

രജിസ്ട്രേഷൻ അതിവേഗം ഒരുലക്ഷം കടന്നത് പുനരുപയോഗ ഊർജ രംഗത്തൊരു നാഴികക്കല്ലാണെന്ന് ഡൽഹി വൈദ്യുതി മന്ത്രി ആശിഷ് സൂദ് പറഞ്ഞു. പിഎം സൂര്യഘർ പദ്ധതിയിലൂടെ രാജ്യത്തെ സുസ്ഥിര ഊർജ രംഗത്ത് മുന്നോട്ടുനയിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനകാഴ്ചപ്പാടിന്റെ നേട്ടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബർ 21 വരെയുള്ള കണക്കുപ്രകാരം 1,02,461 കുടുംബങ്ങളാണ് സൗജന്യ സോളർ പാനലിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറ്റവുമധികം രജിസ്ട്രേഷൻ സൗത്ത്, വെസ്റ്റ് ഡൽഹി മേഖലകളിൽ നിന്നാണ് (37,168). ഈസ്റ്റ്, സെൻട്രൽ ഡൽഹി മേഖലകളിൽ നിന്ന് 32,718 കുടുംബങ്ങളും നോർത്ത്, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിൽ നിന്ന് 32,575 പേരും രജിസ്റ്റർ ചെയ്തു.

കൂടുതൽ നിലയുള്ള കെട്ടിടങ്ങളിൽ സോളർ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കാനായി ഗ്രൂപ്പ് നെറ്റ്-മീറ്ററിങ് നയമാണ് നടപ്പാക്കുന്നതെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി. 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ. പിഎം സൂര്യ ഘർ പദ്ധതിയിൽ ചേർന്ന് സബ്സിഡി സ്വന്തമാക്കാൻ 2027 മാർച്ച് 31 വരെയാണ് സമയമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

ഡൽഹി സർക്കാർ സ്വന്തം നിലയ്ക്കും നിലവിൽ 30,000 രൂപവരെ സബ്സിഡി നൽകും. ഇതു പിന്നീട് 78,000 രൂപയിലേക്കും ഉയർത്തും. അതോടെ സംസ്ഥാനത്ത് പദ്ധതിപ്രകാരം നേടാവുന്ന പരമാവധി സബ്സിഡി ഇരട്ടിയാകും. അധിക ഉൽപാദനം വൈദ്യുതി ബോർഡിന് കൈമാറി ഉപയോക്താക്കൾക്ക് സാമ്പത്തിക നേട്ടവും നേടാം. 2027 മാർച്ചിനകം സംസ്ഥാനത്ത് മൊത്തം 2.27 ലക്ഷം സോളർ പാനൽ സ്ഥാപിച്ച് 500 മെഗാവാട്ട് ഉൽപാദനശേഷി കൈവരിക്കുകയാണ് ഡൽഹി സർക്കാരിന്റെ ലക്ഷ്യം. സോളർ പാനൽ സ്ഥാപിക്കുമ്പോൾ തന്നെ മുൻകൂറായി ഇൻസെന്റീവ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. 5 വർഷത്തെ സൗജന്യ മെയിന്റനൻസ് ഗ്യാരന്റിയും ഉറപ്പു നൽകുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

പുരപ്പുറ സോളർ : പിഎം സൂര്യഘർ സൗജന്യ സോളർ പാനലിനായി ഒരുലക്ഷം കടന്ന് രജിസ്ട്രേഷൻ pathanamthittamedia.com