പ്രിയങ്ക ഗാന്ധിയുടെ മകന്റെ ചിത്രപ്രദർശനത്തിന് നിയന്ത്രണം ; ഡൽഹി പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മാറ്റാൻ സമ്മർദം
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാധ്‌രയുടെ ചിത്രപ്രദർശനത്തിന് നിയന്ത്രണം. ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ ഇന്നലെ വൈകിട്ട് 7ന് തുടങ്ങാനിരുന്ന ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിന് മണിക്കൂറുകൾ മുൻപ് ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കാൻ ബിക്കാനിർ ഹൗസ് മാനേജ്മെന്റ് സമ്മർദം ചെലുത്തിയതായി റെയ്ഹാൻ പറഞ്ഞു. 75 ചിത്രങ്ങൾ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് താൻ വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ രേഖപ്പെടുത്തുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് റെയ്ഹാൻ എൻഡിടിവിയോടു പ്രതികരിച്ചു. കലാപരമായി, ആളുകൾ ഒന്നിച്ചു ചേരുമ്പോഴുമുള്ള നീക്കങ്ങളുടെ താളവും കവിതയും പകർത്തുക എന്നതായിരുന്നു എന്റെ ആശയം. 105 ചിത്രങ്ങളാണുണ്ടായിരുന്നത്. അതിൽ 75 എണ്ണം മാറ്റുകയോ അല്ലെങ്കിൽ ചിത്രപ്രദർശനം റദ്ദാക്കുകയോ ചെയ്യണമെന്നാണ് അറിയിച്ചത്.
മാറ്റേണ്ട ചിത്രങ്ങളിൽ ദേശീയ പതാക ഉൾക്കൊള്ളുന്ന രണ്ട് ചിത്രങ്ങളും ഉണ്ടായിരുന്നു. അവ മാറ്റാൻ ഞാൻ ഒരുക്കമായിരുന്നില്ല. പക്ഷേ ബിക്കാനിർ ഹൗസിന്റെ ജീവനക്കാരിൽ ഒരാൾ അതിൽ ഒരു ചിത്രം എടുത്തുകൊണ്ടു പുറത്തേക്കുപോയി. 74 ചിത്രങ്ങളാണ് മാറ്റിയത്.–റെയ്ഹാൻ വാധ്‌ര പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം





