കോഴിക്കോട് അതിജാഗ്രത ; മഴയും കാറ്റും ശക്തമാകാൻ സാധ്യത, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അടിയന്തര ജാഗ്രത നിർദേശങ്ങളുമായി ജില്ല ഭരണകൂടം. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ എല്ലാ ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചു. ബീച്ചുകളിലേക്കും നദികൾ, ജലാശയങ്ങൾ, മലയോരമേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യമെങ്കിൽ ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കാൻ ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് കോഴിക്കോട് താമരശ്ശേരിയിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണിരുന്നു. താമരശ്ശേരി കുടുക്കിൽ സ്വദേശി പ്രശാന്തിന്റെ വീടിന്റെ സംരക്ഷണ സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞത്. പ്രദേശത്ത് മൂന്ന് മണിക്കൂറോളം കനത്ത മഴ പെയ്തിരുന്നു. കുറ്റ്യാടി അടക്കമുള്ള കോഴിക്കോടിന്റെ മലയോര മേഖലയിലും കനത്ത മഴയാണ് വൈകിട്ടോടെ പെയ്തത്. ജില്ലയിൽ ഇന്ന് മുതൽ ഞായറാഴ്ചവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജാഗ്രത പാലിക്കാൻ ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
വിവാദങ്ങൾക്കിടെ ആരോഗ്യവകുപ്പിനൊപ്പം ഐഎംഎ ; നാറ്റ്കോയുടെ എസ്എംഎ മരുന്ന് നൽകാനുള്ള തീരുമാനത്തിന് പിന്തുണ
-
”ഗവർണറുമായി എന്നും ഊഷ്മള ബന്ധം”; രാജേന്ദ്ര ആർലേക്കർക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഊഷ്മളമായ യാത്രയയപ്പ്!
-
സാങ്കേതിക തടസ്സങ്ങൾ : കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
Most read
-
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു
-
റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു
-
വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ
-
പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
-
സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും ; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി


