പശ്ചിമബംഗാളിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ആക്രമണം
കൊൽക്കത്ത: പശ്ചിമബംഗാളിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ആക്രമണം. വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ ദുര്‍ഗ പൂജ പന്തലിൽ വെച്ച് ശുദ്ധീകരണ സ്നാനത്തിന് നിര്‍ബന്ധിച്ചതായും പരാതി. കൂടാതെ എല്ലാവരെയും കൊണ്ട് ആചാരം ചെയ്യിപ്പിച്ചതായും ആരോപണം. ഒക്ടോബർ 18, 19, 20 തിയതികളിൽ ചന്ദ്രകോണ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മര്‍ദനത്തിനിരയായ കുടുംബങ്ങളുടെ വീടുകൾക്ക് സമീപം പോലീസിനെ വിന്യസിച്ചുണ്ടെങ്കിലും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായി വീട്ടുകാര്‍ പറയുന്നു. കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
”ഒക്ടോബര്‍ 18ന് ഉച്ച കഴിഞ്ഞ് 3.30ഓടെ അക്രമികൾ എന്‍റെ വീട്ടിൽ വന്ന് എന്നെയും ഭർത്താവിനെയും വലിച്ചിഴച്ച് കൊണ്ടുപോയി മർദിച്ചു. ഞാൻ നിലത്ത് വീണു. അവർ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി. പിന്നെ അവർ എന്നെക്കൊണ്ട് തുളസിയിലയും . ശുദ്ധീകരണ ചടങ്ങായി എന്‍റെ മേൽ വെള്ളം ഒഴിച്ചു. എന്‍റെ ദേഹത്ത് വെള്ളം ഒഴിക്കുന്നത് എല്ലാവരും നോക്കിനിൽക്കുന്നുണ്ടായിരുന്നു” ആക്രമത്തിനിരയായ 40കാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ചെമ്പ് ആഭരണങ്ങൾ ഉണ്ടാക്കി വിറ്റാണ് സ്ത്രീയും 50കാരനായ ഭര്‍ത്താവും ജീവിക്കുന്നത്. വിശ്വാസം ഉപേക്ഷിക്കാൻ അക്രമികൾ തന്‍റെ കുടുംബാംഗങ്ങളിൽ സമ്മര്‍ദം ചെലുത്തിയതായും പരാതിക്കാരി ആരോപിക്കുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു
-
റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു
-
വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ
-
പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
-
സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും ; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി





