Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

ഗസ്റ്റ് ലക്ചറര്‍ നിയമനം
മാവേലിക്കര രാജാ രവിവര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ഒഴിവുള്ള ലക്ചറര്‍ ഇന്‍ പെയിന്‍റിങ് (രണ്ട് ഒഴിവ്), ലക്ചറര്‍ ഇന്‍ സ്‌കള്‍പ്ചര്‍ (രണ്ട് ഒഴിവ്) തസ്തികകളില്‍ 2026 – 27 അധ്യയന വര്‍ഷത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് സ്റ്റേറ്റ്‌മെന്‍റ്, മുന്‍പരിചയം എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 29 ന് രാവിലെ 11 ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0479 2341199.
–
സ്പര്‍ശ് സര്‍വീസ് സെന്‍റര്‍ ഓഫീസ് മാറ്റം
പത്തനംതിട്ട കോളജ് ജംഗ്ഷനിലെ ഹോട്ടല്‍ ഹില്‍റോക്ക് ബില്‍ഡിംഗ് ഗ്രൗണ്ട് ഫ്ലോറില്‍ പ്രവര്‍ത്തിക്കുന്ന സ്പര്‍ശ് സര്‍വീസ് സെന്‍റര്‍ (ഡി.പി.ഡി.ഒ.) നവംബര്‍ ഒന്നുമുതല്‍ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തനമാരംഭിക്കും. പത്തനംതിട്ട കോളജ് ജംഗ്ഷനിലെ തെങ്ങുംതറയില്‍ ബില്‍ഡിംഗിന്‍റെ ഗ്രൗണ്ട് ഫ്ലോറിലെ 882, 883 മുറികളിലേക്കാണ് പ്രവര്‍ത്തനം മാറ്റുന്നത്. ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 28 മുതല്‍ 30 വരെ ഓഫീസ് പ്രവര്‍ത്തിക്കില്ല. ഫോണ്‍ : 0468 2325444, 2220241.

സി – ഡിറ്റില്‍ വീഡിയോ പാനല്‍ : അഭിമുഖം ഒക്ടോബര്‍ 29 ന്
സി – ഡിറ്റ് നടപ്പാക്കുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ്, വീഡിയോ കംപോസിംങ്, ഗ്രാഫിക് ഡിസൈന്‍ ജോലികള്‍ വര്‍ക്ക് കോണ്‍ട്രാക്ട് / റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിന് പാനല്‍ തയാറാക്കുന്നു. യോഗ്യത : 12-ാം ക്ലാസ് വിജയം, ഫോട്ടോഗ്രാഫി / വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ്/പ്രിന്‍റ് ഡിസൈനിങ്, മീഡിയ പ്രൊഡക്ഷന്‍ തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്‌സ് വിജയം, ആറുമാസത്തെ പ്രവൃത്തി പരിചയം, സി – ഡിറ്റിലെ മീഡിയ കോഴ്‌സുകള്‍ വിജയകമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന, അഡോബ് സോഫ്റ്റുവയറുകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തിരുവല്ലം സി – ഡിറ്റ് ഹെഡ് ഓഫീസില്‍ ഒക്ടോബര്‍ 29 ന് രാവിലെ 9.30 ന് അഭിമുഖത്തിനും പ്രായോഗിക പരീക്ഷക്കും ഹാജരാകണം. ഫോണ്‍ : 0471 2380910, 2380912, 2383506.

മേട്രന്‍ നിയമനം
വനിത ശിശുവികസന വകുപ്പിന്‍റെ കോഴഞ്ചേരി കീഴുകരയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ ‘മേട്രന്‍’ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത : പത്താം ക്ലാസ് വിജയം. പ്രായപരിധി 50. അപേക്ഷകര്‍ സേവന തല്‍പ്പരതയും ശാരീരിക ക്ഷമതയും സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധതയുമുള്ളവര്‍ ആയിരിക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, ജനന തീയതി തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 29 ന് രാവിലെ 11 ന് മഹിളാമന്ദിരത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 9947297363, 9645577854.
–
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത : പത്താം ക്ലാസ് വിജയം, എല്‍.എം.വി. / എച്ച്.എം.വി. ഡ്രൈവിംങ് ലൈസന്‍സ് നേടി മൂന്നുവര്‍ഷം പൂര്‍ത്തിയാകണം. രണ്ട് വര്‍ഷം ഹെവി വാഹനങ്ങള്‍ ഓടിച്ചുള്ള പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രായപരിധി 45. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, എന്നിവ സംബന്ധിച്ച അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ ആശുപത്രി സൂപ്രണ്ടിന്‍റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222364.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആര്‍ക്കിടെക്ച്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍) തസ്തികയിലെ ഒരു ഒഴിവില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത : ആര്‍ക്കിടെക്ച്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രേഡില്‍ എന്‍.ടി.സി. യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ആര്‍ക്കിടെക്ച്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ട്രേഡില്‍ എന്‍.എ.സി. യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി.ആര്‍ക്ക് ആര്‍ക്കിടെക്ച്ചര്‍ / ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ് ബിരുദം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി. യില്‍ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ജാതി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഒക്ടോബര്‍ 28 ന് രാവിലെ 10 ന് ഐ.ടി.ഐ.യില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2258710.

ഗതാഗത നിരോധനം
തിരുവല്ല – കുമ്പഴ റോഡില്‍ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 27 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 7594972121.
–
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊറ്റനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫോഗിങ് മെഷീന്‍, ക്ലോറോസ്‌കോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട് ഉച്ചയ്ക്ക് 12.
–
പ്രവേശനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (10 മാസം) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7736220294, 7907114230.

പ്രവേശനം
അസാപ് കേരളയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി സഹകരിച്ച് നടത്തുന്ന ആറുമാസത്തെ മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍റ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9495999672.
–
നിയമനം
കുളനട ഗ്രാമപഞ്ചായത്തിന്‍റെ കീഴിലുള്ള പ്രതീക്ഷ ബി.ആര്‍.സി. യിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത : ബാച്ച്‌ലര്‍ ഓഫ് ഫിസിയോ തെറാപ്പി), സ്പീച്ച് തെറാപ്പിസ്റ്റ് (യോഗ്യത : മാസ്റ്റര്‍ ഇന്‍ സ്പീച്ച് ലാംഗ്വേജ് പാത്തോളജി), ബിഹേവിയര്‍ തെറാപ്പിസ്റ്റ് (യോഗ്യത : ബി.എസ്.സി. സൈക്കോളജി /എം.എസ്.സി. സൈക്കോളജി (ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം) തസ്തികകളില്‍ നിയമനം നടത്തുന്നു. വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനുമുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ 2026 മാര്‍ച്ച് 31 വരെ അംഗത്വമെടുത്തിട്ടുള്ള തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2026 – 27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് വരെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ട്, ഒമ്പത്, 10 ക്ലാസുകള്‍ ഒഴികെ മറ്റ് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. ഫോണ്‍ : 0468 2320158.
–
ലേലം
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 27 സി. 666 ഫോര്‍ഡ് ഫിയസ്റ്റ കാര്‍ നിലവിലെ അവസ്ഥയില്‍ നവംബര്‍ രണ്ട് രാവിലെ 10 ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കുന്നു. ഫോണ്‍ : 9846004001.
–
കേരളോത്സവം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ ഒന്ന്, എട്ട് ,14, 15 തീയതികളിലായി നടത്തും. ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 28ന് മുമ്പും മറ്റ് കായിക കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ അഞ്ചിനു മുമ്പും രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2350316.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com