Skip to content

ചേരാനല്ലൂർ ബെൻസ് ഇടിച്ചു 55 കാരൻ മരിച്ച കേസിൽ ഡിസിബിക്കു കേസ് ഫയലുകൾ കൈമാറി

ചേരാനല്ലൂർ: ചേരാനല്ലൂർ ബെൻസ് ഇടിച്ചു 55 കാരൻ മരിച്ച കേസിൽ ഡിസിബിക്കു കേസ് ഫയലുകൾ കൈമാറി. ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനെല്ലൂർ സ്റ്റേഷനിൽ എത്തി. ജഡ്ജിന്റെ മൊഴി ഇന്നലെ എടുത്തു എങ്കിലും ഒഫീഷ്യൽ ആയി രേഖപ്പെടുത്തിയിരുന്നില്ല. അതിനാൽ അനുമതി വാങ്ങിയ ശേഷം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയിട്ടുള്ളത്. 17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ച പറ്റി എന്നാണ് റിപ്പോർട്ട്‌. പോർട്ട്ഫോളിയോ ജഡ്‌ജ്‌ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ ആണ് ഈ കണ്ടെത്തൽ. മകൻ അപകടം ഉണ്ടാക്കി എന്നറിഞ്ഞ ഉടൻ അച്ഛനായ ജഡ്ജി പോലീസ് സ്റ്റേഷനിൽ പോയത് തെറ്റ് ആണ്. ഔദ്യോഗിക ആവശ്യത്തിന് അല്ലാതെ സ്റ്റേഷനിൽ പോകുമ്പോൾ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമായിരുന്നു. ജഡ്ജിയെ സസ്‌പെൻഡ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും.

ഇതിനിടെ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് 17കാരൻ ഡിലീറ്റ് ചെയ്തു. മുൻപ് വാഹനമോടിച്ചതിന്റെ തെളിവ് നശിപ്പിക്കാനാണ് ഇതെന്ന് പുറത്ത് വരുന്ന സൂചന. 17 കാരൻ ലൈസൻസ് എടുക്കുന്നത് വിലക്കാൻ എംവിഡി മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 25 വയസ്സ് വരെ വിലക്കും. അപകടമുണ്ടാക്കിയ ബെൻസിന്റെ ആർസി സസ്പെൻഡ് ചെയ്യും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  2. നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ

  3. ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു

  4. നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്

  5. നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ

Share on WhatsApp

Share this story

ചേരാനല്ലൂർ ബെൻസ് ഇടിച്ചു 55 കാരൻ മരിച്ച കേസിൽ ഡിസിബിക്കു കേസ് ഫയലുകൾ കൈമാറി pathanamthittamedia.com