കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനം ; കാശിയിൽ പോയി പോലീസ് അന്വേഷിച്ചു ; ഇതുവരെ വിവരമില്ലെന്ന് ചെന്നിത്തല
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാശിയിൽ പോയി പോലീസ് അന്വേഷിച്ചുവെന്നും ഇതുവരെ വിവരമില്ലെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. കുട്ടിയെ കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല. മൊബൈൽ ഗെയിം കളിക്കുന്ന കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് അറിയുന്നില്ല. മാതാപിതാക്കൾക്ക് വഴക്ക് പറയാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു. ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനായിരുന്നു അന്വേഷണ ചുമതല. ചൊക്ലി പോലീസും എസ്ഐടിയും അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഓഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്‍റെ പേരില്‍ ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പ് എഴുതി വെച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പോലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു.
തുടർന്ന് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും ഒടുവിൽ വാരണാസിയിലും അന്വേഷണം നടത്തി. എന്നാൽ ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയിരുന്നില്ല. ഒരിടത്തെയും സിസിടിവി ക്യാമറയിൽ 17കാരന്‍റെ ദൃശ്യം പതിഞ്ഞിട്ടുമില്ല. ശിവസൂര്യക്ക് ഒളിവിൽ കഴിയാൻ മറ്റാരുടേയോ സഹായം കിട്ടുന്നുണ്ടെന്ന സംശയം പോലീസിനും വീട്ടുകാർക്കുമുണ്ടായിരുന്നു. എന്നാൽ കാശിയിലെ അന്വേഷണത്തിലും കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
-
നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്
-
മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
-
ചേരാനല്ലൂർ അപകടം : പതിനേഴുകാരന് ജാമ്യം ലഭിച്ചപ്പോൾ ആശ്ചര്യം തോന്നി, നീതി എല്ലാവർക്കും ഒരുപോലെ ; ആഭ്യന്തരമന്ത്രി





