Skip to content

സോഷ്യൽ മീഡിയയിൽ തരംഗമായി ‘അഭിമാനം അടൂർ’ സംഗീത ആൽബം ; ആറ് ദിവസത്തിനകം 60 ലക്ഷം കാഴ്ചക്കാർ

Play video

​അടൂർ: അടൂരിന്റെ  സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകവും കാർഷിക പെരുമയും ദൃശ്യവൽക്കരിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘അഭിമാനം അടൂർ’ എന്ന സംഗീത ആൽബം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രമുഖ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ വൈസ് മെൻ ഇന്റർനാഷണലിന്റെ  ‘വൈസ് മെൻ ക്ലബ്ബ് ഓഫ് അടൂർ ഹെവൻസ് ’ ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം റിലീസ് ചെയ്ത് ആറ് ദിവസങ്ങൾക്കകം 60 ലക്ഷത്തിലധികം (6 Million+) കാഴ്ചക്കാരെ നേടി ഗാനം റെക്കോർഡ് കുറിച്ചു.

​വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 1 (സെൻട്രൽ ട്രാവൻകൂർ റീജിയൻ, സോൺ 1) സംഘടിപ്പിച്ച ‘നീലരാഗം 2026’ എന്ന ചടങ്ങിൽ വെച്ചാണ് ആൽബം ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ രാഹുൽ എസ്. കുമാർ,  സെക്രട്ടറി ബിനി ആൻഡ്രൂ,  ട്രഷറർ റെജി എൽ. ആചാരി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
​മുമ്പ് ശ്രദ്ധേയമായ ‘എന്റെ പത്തനംതിട്ട’ എന്ന സംഗീത ആൽബം ഒരുക്കിയ വിഷ്ണു അടൂർ തന്നെയാണ്  ‘അഭിമാനം അടൂരി’ ന്റെയും രചന, സംഗീതം, സംവിധാനം, എഡിറ്റിംഗ്, ഗ്രാഫിക്സ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. യുവഗായകരായ അഭിജിത്ത് അടൂരും ശാന്തി കൃഷ്ണ അടൂരും ചേർന്നാണ് ആലാപനം.

​വിനു വിദ്യാധരൻ ഛായാഗ്രഹണവും ഡ്രോൺ ദൃശ്യങ്ങളും നിർവഹിച്ചിരിക്കുന്നു. രാജേഷ് വയയ്ക്കൽ കീബോർഡ് പ്രോഗ്രാമിംഗും മധു ശൂരനാട് സൗണ്ട് മിക്സിംഗും മാസ്റ്ററിംഗും കൈകാര്യം ചെയ്തു. സന്തോഷ് സാമുവൽ പ്രൊഡക്ഷൻ കൺട്രോളറായും ബിനി ആൻഡ്രൂ, രവീന്ദ്രൻ പി.ആർ. എന്നിവർ ക്രിയേറ്റീവ് സപ്പോർട്ടായും പ്രവർത്തിച്ചു. പി.ആർ.ഒ – കൃഷ്ണപ്രിയ വിഷ്ണു. ​അടൂരിന്റെ  ചരിത്രവും അടയാളങ്ങളും മനോഹരമായി കോർത്തിണക്കിയ ദൃശ്യാവിഷ്കാരം പ്രവാസികൾ ഉൾപ്പെടെയുള്ള അടൂർ നിവാസികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Entertainment

More More from Entertainment news

Most read

  1. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  2. നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ

  3. നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്

  4. മാസപ്പടിക്കേസിൽ സിം​ഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  5. ചേരാനല്ലൂർ അപകടം : പതിനേഴുകാരന് ജാമ്യം ലഭിച്ചപ്പോൾ ആശ്ചര്യം തോന്നി, നീതി എല്ലാവർക്കും ഒരുപോലെ ; ആഭ്യന്തരമന്ത്രി

Share on WhatsApp

Share this story

സോഷ്യൽ മീഡിയയിൽ തരംഗമായി ‘അഭിമാനം അടൂർ’ സംഗീത ആൽബം ; ആറ് ദിവസത്തിനകം 60 ലക്ഷം കാഴ്ചക്കാർ pathanamthittamedia.com