Skip to content

പത്തനംതിട്ടയിൽ ടാപ്പിങ് തൊഴിലാളിക്കു നേരെ കാട്ടാന ആക്രമണം

പത്തനംതിട്ട : പത്തനംതിട്ട പെരുനാട് ളാഹയ്ക്ക് സമീപം ചെമ്പങ്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ റബർ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്പങ്കര സ്വദേശിയായ ശ്യാമിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെയാണ് ശ്യാമിനു നേരെ ആനയുടെ ആക്രമണമുണ്ടായത്. തൊഴിലാളിയെ കാട്ടാന കൊമ്പിൽ കുത്തി ദൂരേക്ക് എറിയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ശ്യാമിനെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ അവിടെ ചികിത്സയിലാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  2. നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ

  3. ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു

  4. നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്

  5. നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ

Share on WhatsApp

Share this story

പത്തനംതിട്ടയിൽ ടാപ്പിങ് തൊഴിലാളിക്കു നേരെ കാട്ടാന ആക്രമണം pathanamthittamedia.com