Skip to content

തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

തൃശ്ശൂര്‍ : മെല്‍ക്കര്‍ ഫിനാന്‍സ് ആന്‍ഡ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. സ്ഥാപനത്തിന്റെ വര്‍ക്കിങ് പാര്‍ട്ണര്‍മാരായ ഗിരീഷിനെയും പ്രതാപനെയുമാണ് തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. പൊതുജനങ്ങളില്‍ നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെ 50 കോടിയിലേറെ രൂപ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 130 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ഏലംതുരുത്തി കളരിക്കല്‍ വീട്ടില്‍ ഗിരീഷാണ് കേസിലെ നാലാം പ്രതി. കണിമംഗലം കരുമത്തറ വീട്ടില്‍ പ്രതാപന്‍ അഞ്ചാം പ്രതിയാണ്. ഇരുവരെയും 2026 ഒക്ടോബര്‍ 26-നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്ത് അന്വേഷിച്ചത്. നിയന്ത്രണമില്ലാത്ത നിക്ഷേപ പദ്ധതികള്‍ നിരോധിക്കുന്ന Banning of Unregulated Deposit Schemes Act, 2019 (BUDS Act) ഉള്‍പ്പെടെയുള്ള നിയമവ്യവസ്ഥകള്‍ പ്രകാരമാണ് അന്വേഷണം നടത്തുന്നത്. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍, നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച രീതി, വിവിധ കേസുകളിലെ പരാതികള്‍ എന്നിവ പരിശോധിച്ചാണ് തുടര്‍നടപടികള്‍.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

നിക്ഷേപകര്‍ പരിഭ്രാന്തിയില്‍ : ഡെപ്പോസിറ്റുകള്‍ വലിയ തോതില്‍ പിന്‍വലിക്കുന്നു – പല സ്ഥാപനങ്ങളുടെയും നില പരുങ്ങലില്‍

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്

  2. ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

  3. ​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി

  4. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  5. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

Share on WhatsApp

Share this story

തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍ pathanamthittamedia.com