Skip to content

യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്

ലഖ്നൗ: കുടുംബവഴക്കിനിടെ ബന്ധുവായ സ്ത്രീ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ചു. ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം.
കാൻപുർ സ്വദേശിയായ രജ്നീഷി(37)നാണ് ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റത്. ബന്ധുവായ ​ഗായത്രിയാണ് യുവാവിനെ കടിച്ചുപരിക്കേൽപ്പിച്ചതെന്നാണ് പരാതി. ആദ്യം സാമൂഹികാരോ​ഗ്യ കേന്ദ്രത്തിനും പിന്നീട് കാൻപുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയത്തിൽ 55 തുന്നലുകളിട്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ​​രജ്നീഷിന്റെ ഭാര്യ സുമന്റെ അടുത്തബന്ധുവാണ് ​ഗായത്രി. വെള്ളിയാഴ്ച ​ഗായത്രിയുടെ മകൻ രജ്നീഷിന്റെ വീട്ടിലെത്തി. ഇവിടെവെച്ച് വഴക്കുണ്ടാവുകയും രജ്നീഷ് ​ഗായത്രിയുടെ മകനെ മർദിക്കുകയും ചെയ്തു. മകൻ ​ഗായത്രിയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് ​ഗായത്രി ഇത് ചോദ്യംചെയ്യാനെത്തുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ അക്രമാസക്തനായ രജ്നീഷ് വസ്ത്രങ്ങൾ ഊരിമാറ്റിയിരുന്നു. ഇതിനിടെ ​ഗായത്രി ഇയാളെ നിലത്തേക്ക് തള്ളിയിടുകയും പിന്നാലെ ജനനേന്ദ്രിയത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

  2. ​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി

  3. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

  4. ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ്

  5. ചേരാനല്ലൂർ വാഹനാപകടം : ജഡ്ജി റെനോ ഫ്രാൻസിസിനെ ഫ്ലാറ്റിലെത്തി ചോദ്യം ചെയ്തു

Share on WhatsApp

Share this story

യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക് pathanamthittamedia.com