Skip to content

​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി

നാഗ്പൂർ: മാസങ്ങളായി വീട്ടുവാടക അടച്ചില്ല. വീട്ടുടമസ്ഥൻ വാടക ചോദിക്കുന്നത് പതിവായതോടെ 37 ലക്ഷം രൂപയുടെ കള്ള നോട്ട് അടിച്ച് യുവാവ്. നാഗ്പൂരിലാണ് സംഭവം. 500 രൂപയുടെ കള്ളനോട്ടാണ് യുവാവ് വാടക വീട്ടിൽ വച്ചുണ്ടാക്കിയത്. വാടക തന്നില്ലെങ്കിൽ വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുവാവ് വീട്ടിൽ നിന്ന് മുങ്ങി. ഇതോടെ വീട്ടുടമസ്ഥാൻ വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ കള്ളനോട്ട് കണ്ടെത്തിയത്. കെട്ടുകണക്കിന് നോട്ടുകളും അച്ചടിക്കാൻ ഉപയോഗിച്ച പേപ്പറുകളും മെഷീനുകളും അടക്കമാണ് പൊലീസ് കണ്ടെത്തിയത്. ഭാഗികമായി പ്രിന്റ് ചെയ്ത 48 ലക്ഷം രൂപയുടെ കറൻസി നോട്ടാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. പുഷ്പക് കൃഷ്ണ ഭണ്ഡാർകർ എന്ന നാഗ്പൂർ സ്വദേശിയെ പൊലീസ് സംഭവത്തിൽ തെരയുകയാണ്.

ഒന്നര വർഷം മുൻപാണ് പുഷ്പക് ഖാർബിയിലെ വീട് വാടകയ്ക്ക് എടുത്തത്. വാടക കരാർ ജനുവരിയിൽ കാലാവധി കഴിഞ്ഞിരുന്നു. എന്നാൽ മാസങ്ങളായി യുവാവ് വാടക നൽകാതെ വീട്ടിൽ തുടരുകയായിരുന്നു.വീട്ടുടമായ രമേഷ് ഒക്ടോബറിൽ വീട് ഒഴിയാൻ യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഉടമയ്ക്ക് നേരെ കത്തി വീശുകയായിരുന്നു യുവാവ് ചെയ്തത്. ഇതോടെ രമേഷ് പൊലീസ് സഹായം തേടി. പിന്നാലെയാണ് പുഷ്പക് ഒളിവിൽ പോയത്. പുഷ്പകിനെ കാണാതെ വന്നതോടെ രമേഷ് പൂട്ട് പൊളിച്ച് ശനിയാഴ്ച വീട്ടിനുള്ളിൽ കയറി നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്

  2. ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

  3. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  4. ചേരാനല്ലൂർ വാഹനാപകടം : ജഡ്ജി റെനോ ഫ്രാൻസിസിനെ ഫ്ലാറ്റിലെത്തി ചോദ്യം ചെയ്തു

  5. ശ്മശാനത്തിലെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് കടത്തി ; കർണാടകയിൽ മൂന്ന് പേർ അറസ്റ്റിൽ

Share on WhatsApp

Share this story

​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി pathanamthittamedia.com