Skip to content

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണോ എന്ന് ചോദിച്ചാല്‍ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളിലെയും നിക്ഷേപം ഒട്ടും സുരക്ഷിതമല്ല എന്ന്  സത്യസന്ധമായി പറയേണ്ടിവരും. അത് ഫിക്സഡ് ഡെപ്പോസിറ്റ് ആയാലും  NCD മുതലായ കടപ്പത്ര നിക്ഷേപം ആയാലും ഒട്ടും സുരക്ഷിതമല്ല. സ്ഥാപനം പൂട്ടിപ്പോയാല്‍ നിക്ഷേപം തിരിച്ചുകിട്ടുവാന്‍ സാധ്യതയില്ല എന്നതാണ് പ്രധാന കാരണം.  കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഒരു ഗ്യാരണ്ടിയും ഒരു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെയും  നിക്ഷേപങ്ങള്‍ക്കില്ല. കൂടാതെ ഭാരതീയ റിസര്‍വ് ബാങ്കും സെബിയും ഇക്കാര്യം വ്യക്തമായി നിക്ഷേപകരെ അറിയിക്കുന്നുമുണ്ട്. നിക്ഷേപകന്റെ സ്വന്തം ഉത്തരവാദിത്വത്തിലും തീരുമാനത്തിലും മാത്രമായിരിക്കും ഇത്തരം സ്ഥാപനങ്ങളില്‍  നിക്ഷേപങ്ങള്‍ നടത്തേണ്ടത് എന്നാണ് ഇവരുടെ മുന്നറിയിപ്പ്.

ഈ മുന്നറിയിപ്പുകളൊക്കെ അവഗണിച്ചുകൊണ്ട് ഉയര്‍ന്ന പലിശ മോഹിച്ചാണ് പലരും സ്വകാര്യ പണമിടപാട്  സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത്. എന്നാല്‍ മാസംതോറും ലഭിക്കുന്ന പലിശകൊണ്ട്‌ നിത്യജീവിതം നയിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് നിക്ഷേപം നടത്തുന്ന സാധാരണക്കാരുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ ഇത്തരക്കാരുടെ എണ്ണം വളരെ കുറവായിരിക്കും. ആകെ നിക്ഷേപകരുടെ 30 % മാത്രമേ ഇത്തരക്കാര്‍ വരൂ. സ്ഥാപനം പൂട്ടിയാല്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നതും ബുദ്ധിമുട്ടുന്നതും ഇവരാണ്. തങ്ങളുടെ നാട്ടിലുള്ളവരോ പരിചയക്കാരോ ബന്ധുക്കളോ മൂലമാണ് പലരും ഇത്തരം സ്ഥാപനങ്ങളില്‍ പണം  നിക്ഷേപിക്കുന്നത്. സ്ഥാപനത്തിന്റെ കേന്ദ്ര ഓഫീസ് എവിടെയെന്നോ ഉടമ ആരെന്നോ ആരും അന്വേഷിക്കാറില്ല. അതുകൊണ്ടുതന്നെ സ്ഥാപനം പൂട്ടി ഉടമയും പരിവാരങ്ങളും മുങ്ങിക്കഴിഞ്ഞാല്‍ ജീവനക്കാര്‍ കൈമലര്‍ത്തും. ഇതോടെ നിക്ഷേപകര്‍ പെരുവഴിയിലാകും. കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ പൂട്ടിപ്പോയത് ഡസന്‍ കണക്കിന് സ്ഥാപനങ്ങളാണ്. ഒരു സ്ഥാപനത്തിലെയും നിക്ഷേപകര്‍ക്ക്  നീതി ലഭിച്ചിട്ടില്ല.  നിക്ഷേപകരില്‍ നിന്നും ഉടമകള്‍ തട്ടിയെടുത്തത് ആയിരക്കണക്കിന് കോടികളാണ്.

പല രാഷ്ട്രീയ നേതാക്കളുടെയും കോടികളുടെ നിക്ഷേപം കേരളത്തിലെ ചെറുതും വലുതുമായ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുണ്ട്. അഴിമതിക്കൂലിയായി ലഭിക്കുന്ന കോടികള്‍ ആരും അറിയാതെ സൂക്ഷിക്കുന്നത് ഇവിടെയാണ്‌, അതും ബിനാമി പേരുകളില്‍. പണം  ആവശ്യപ്പെടുമ്പോള്‍ തിരികെ നല്‍കിയാല്‍ മതി, ഈ പണത്തിന് പലിശയും നല്‍കേണ്ടതില്ല. അതുകൊണ്ടുതന്നെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപതട്ടിപ്പുകള്‍ നടത്തിയാല്‍ ഒരു രാഷ്ട്രീയ നേതാവും തിരിഞ്ഞുനോക്കാത്തത്, നിക്ഷേപകരുടെ ഒപ്പം നില്‍ക്കാത്തത്. നിക്ഷേപകര്‍ സമരങ്ങളും പ്രതിഷേധങ്ങളും നടത്തുമ്പോള്‍ ഇവര്‍ക്ക് ആശ്വാസം നല്‍കുവാനോ പിന്തുണ നല്‍കുവാനോ ഒരു രാഷ്ട്രീയ നേതാവും തയ്യാറാകില്ല. സ്വകാര്യ പണമിടപാട് സ്ഥാപന ഉടമകളുടെയും വീട്ടിലെ നിത്യ സന്ദര്‍ശകരാണ്‌ മന്ത്രിമാരും ജനപ്രതിനിധികളുമൊക്കെ. സ്ഥാപനത്തിന്റെ പരിപാടികളില്‍ ഇവരൊക്കെ പങ്കെടുക്കുന്നതും ഈ രഹസ്യ ബാന്ധവം ഉള്ളതിനാലാണ്.

നിക്ഷേപകരില്‍ മറ്റൊരുകൂട്ടര്‍ കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.  ഇവരുടെയും ലക്ഷങ്ങളും കോടികളും ആരുമറിയാതെ ഇവിടെ ഉണ്ടാകും. കൂടാതെ വന്‍കിട വ്യവസായങ്ങളും ബിസിനസ്സുകളും ചെയ്യുന്നവര്‍ അവരുടെ കള്ളപ്പണം സൂക്ഷിക്കുന്നതും ഇത്തരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലാണ്. പ്രമാദമായ കോന്നി പോപ്പുലര്‍ ഫിനാന്‍സ് അടച്ചുപൂട്ടിയപ്പോള്‍ ആദ്യ കണക്കുകള്‍ പ്രകാരം 4000 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ് നടന്നുവെന്നായിരുന്നു. എന്നാല്‍ പിന്നീടത് 3500 കോടിയായും 2500 കോടിയായും പിന്നീടത്‌  2000 കോടിയായും കുറഞ്ഞു. എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ആകെ നിക്ഷേപതട്ടിപ്പ് 1200 കോടിയിലേക്ക് എത്തി. കേസുകള്‍ കോടതിയില്‍ എത്തിയതോടെ  ആകെ 800 കോടി രൂപയുടെ തട്ടിപ്പ് മാത്രമായി ഇത് മാറി. >>> തുടരും. >>> നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം, ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – inchathanam@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്

  2. ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

  3. ​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി

  4. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  5. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

Share on WhatsApp

Share this story

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ? pathanamthittamedia.com