കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശന നിയമം വരുന്നു ; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ
ഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തടയാൻ പുതിയ നിയമനിർമാണം പരിഗണിച്ച് കേന്ദ്രം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും മുതിർന്നവരുടെ സമ്മതമില്ലാതെ സ്വകാര്യവും ലൈംഗിക സ്വഭാവമുള്ളതുമായ ദൃശ്യങ്ങൾ പങ്കുവെക്കുന്നതും തടയാൻ സമഗ്രമായ നയരൂപീകരണം പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോടാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സമ്മതമില്ലാതെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പ്രശ്നത്തിനൊപ്പം, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജചിത്രങ്ങൾ, വ്യക്തികളുടെ മുഖവും ശരീരവും മോർഫ് ചെയ്ത് തയ്യാറാക്കുന്ന ദൃശ്യങ്ങൾ എന്നിവയും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
നിർദിഷ്ട നിയമനിർമാണത്തിലൂടെ ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള ബാധ്യതയ്ക്കപ്പുറം, അവ അപ്ലോഡ് ചെയ്യുന്നവരെക്കുറിച്ചുള്ള വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ബാധ്യത ഏർപ്പെടുത്തുന്നത് പരിഗണിക്കുന്നതായും കേന്ദ്രം നിലപാട് അറിയിച്ചു. ഇരയായ വ്യക്തി തന്നെ പരാതി നൽകണമെന്ന സമീപനത്തിനുപകരം സംഭവത്തെക്കുറിച്ച് അറിവുള്ള മൂന്നാം കക്ഷികൾക്കും സത്യസന്ധമായ പരാതികൾ നൽകാൻ കഴിയുന്ന വ്യവസ്ഥയും നിർദിഷ്ട നിയമത്തിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ആന്ധ്രപ്രദേശിൽ ചുഴലിക്കാറ്റിന്റെ താണ്ഡവം ; പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി മരണം, ജാഗ്രതാ നിർദ്ദേശം
-
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി , ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു ; ചുഴലിക്കാറ്റ് ഭീതിയിൽ രാജ്യം
-
ഇന്നൊവേഷൻ കോൺക്ലേവിന് ഡൽഹിയിൽ തുടക്കം ; ശാസ്ത്ര മേഖലയിലെ വളർച്ചയും നവീകരണവും ലക്ഷ്യമെന്ന് പ്രധാനമന്ത്രി
Most read
-
ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്
-
വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി
-
ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ്


