വിമുക്ത ഭടന്മാരെ അധിക്ഷേപിച്ചെന്ന പരാതിയിൽ ചലച്ചിത്ര പ്രവര്‍ത്തകന്‍ ശാന്തിവിള ദിനേശനെതിരെ കേസ്
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകന്‍ ശാന്തിവിള ദിനേശനെതിരെ കേസ്. വിമുക്ത ഭടന്മാരെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിമുക്തഭടന്മാരുടെ സംഘടനയായ അനന്തപുരി സോള്‍ജിയേഴ്‌സ് ഓര്‍ഗനൈസേഷന്‍ മുഖ്യമന്ത്രി വി ഡി സതീശന് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. രാജ്യസുരക്ഷയ്ക്കായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവച്ചവരെ അപമാനിക്കുന്ന പരാമര്‍ശമാണ് ശാന്തിവിള ദിനേശന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി സമര്‍പ്പിച്ചത്.
മേജര്‍ രവിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു അഭിമുഖത്തിലാണ് വിമുക്ത ഭടന്മാരെക്കുറിച്ചും ശാന്തിവിള ദിനേശന്‍ മോശമായ പരാമര്‍ശം നടത്തിയത്. വിമുക്തഭടന്മാര്‍ക്ക് വിലയില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു അധിക്ഷേപ പരാമര്‍ശം. അഭിമുഖം പരിശോധിച്ച ശേഷം മുഖ്യമന്ത്രി കൂടി ഇടപെട്ട് ശാന്തിവിള ദിനേശനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയില്‍ സ്വീകരിക്കുന്ന നടപടികള്‍ തങ്ങളെ അറിയിക്കണമെന്നും സംഘടന അഭ്യര്‍ഥിച്ചിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്
-
വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി
-
ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ്





