Skip to content

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി , ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു ; ചുഴലിക്കാറ്റ് ഭീതിയിൽ രാജ്യം

വിശാഖപട്ടണം: അർണബ് അതിതീവ്രചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആന്ധ്രയിലും ഒഡീഷയിലും മഴയും കാറ്റും ശക്തം. ഒരു ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി 72 ട്രെയിനുകൾ ഇന്ത്യൻ റെയിൽവെ റദ്ദാക്കി. ചുഴലിക്കാറ്റ് നാളെ ഉച്ചക്ക് മുൻപ് കരതൊടുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് ഉച്ചയ്ക്ക് ശേഷം വിശാഖപട്ടണത്ത് കനത്ത മഴയും ശക്തമായ കാറ്റുമാണ് ഉണ്ടായത്. ബംഗാൾ ഉൾക്കടൽ പ്രക്ഷു‌ബ്‌ധമാണ്. 14 മീറ്റർ വരെ ഉയർന്ന തിരമാലക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഒഡീഷയിലും കനത്ത മഴയാണ്.

നാളെ ഉച്ചയോടെ ആന്ധ്രയിലെ യാനത്തിനും കാക്കിനാടക്കും ഇടയിൽ അർണബ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. പിന്നീട് കാറ്റിന് മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നാണ് പ്രവചനം.അതിശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നാകും അർണബ്. കര തൊട്ട് കഴിയുമ്പോൾ വ്യാപക നാശനശഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ചുഴലിക്കാറ്റിനെ നേരിടാൻ വിപുലമായ മുൻകരുതലിലാണ് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങൾ. കാക്കിനടയിൽ മാത്രം 89,000 പേരെ മാറ്റിപ്പാർപ്പിച്ചു.

ഒ‍ഡീഷയിൽ 48,000 പേരെയും ഒഴിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 72 ട്രെയിനുകളും നാല് വിമാന സർവീസുകളും റദ്ദാക്കി. കൂടുതൽ സർവീസുകൾ റദ്ദാക്കുമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. പശ്ചിമബംഗാൾ, ജാ‌ർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും 31 വരെ അതീവജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അയൽരാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്

  2. ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

  3. ​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി

  4. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  5. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

Share on WhatsApp

Share this story

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി , ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു ; ചുഴലിക്കാറ്റ് ഭീതിയിൽ രാജ്യം pathanamthittamedia.com