Skip to content

ടെഹ്റാൻ ചർച്ചയ്ക്ക് പിന്നാലെ സൗദിയുടെ സുപ്രധാന പ്രതികരണം; ‘ഗൾഫ് മേഖലയിലെ സംഘർഷം അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണം’

റിയാദ്: മേഖലയിലെ സൈനിക സംഘർഷങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്ന് സൗദി. അതേസമയം, മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിദേശ ശക്തികൾക്ക് റോളുണ്ടാകില്ലെന്നാണ് ഇറാൻ നിലപാട്. ചർച്ചകൾ തുടരാൻ തീരുമാനിച്ചാണ് ഇറാനും സൗദിയും പാക്കിസ്ഥാനും തുർക്കിയും പിരിഞ്ഞത്. അതേസമയം, സൗദിയിലേക്ക് ഹൂത്തികൾ നിരന്തരം ആക്രമണം തുടരുകയാണ്. റിയാദിലേക്കും തെക്കൻ മേഖലയിലേക്കും ഹൂത്തികളയച്ച മൂന്ന് ഡ്രോണുകളും 2 ബലിസ്റ്റിക് മിസൈലുകളും സൗദി തകർത്തു.ടെഹ്റാനിൽ നടന്ന ചർച്ചകൾ വലിയ അഭ്യൂഹങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ഇറാനുള്ള അന്ത്യ ശാസന സന്ദേശമോ, അതോ ഇറാനെക്കൂടി പരിഗണിച്ച് ഗൾഫ് മേഖല മുന്നോട്ടു പോകുന്നതിനുള്ള തുടക്കമാണോ സൗദിയുടെ പ്രതികരണമെന്നാണ് സംശയം. ഹൂത്തികൾക്കെതിരെ അതിശക്തമായ സൈനിക നടപടിക്ക് തുടക്കമിട്ട സൗദി, ചർച്ചയ്ക്ക് ശേഷം പുറത്തുവിട്ട പ്രസ്താവനയിൽ, സംഘർഷങ്ങളവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്നാണ് ആവശ്യപ്പെട്ടത്. പാക്കിസ്ഥാനും തുർക്കിയും തുടക്കമിട്ട മധ്യസ്ഥ നടപടികളെ പിന്തുണയ്ക്കുമെന്നും സൗദി വ്യക്തമാക്കി. ചർച്ചകൾക്കുള്ള വഴി തുറക്കുന്നത് കാത്തിരിക്കുന്നുവെന്നും സൗദി പറഞ്ഞു. ഫലം കണ്ടാൽ സൗദിക്കും ഹൂത്തികൾക്കും ഇടയിൽ വെടിനിർത്തലിന് വഴിയൊരുങ്ങും.

എന്നാൽ, ഇറാനെതിരായ ആക്രമണം അമേരിക്ക പുനരാരംഭിക്കാനിരിക്കെ, ഇത് ഒഴിവാക്കാനുള്ള അവസാന അവസരം എന്ന നിലയിലാണ് മൂന്ന് രാഷ്ട്രങ്ങൾ ഒന്നിച്ച് ഇറാനിലെത്തിയത് എന്നും വിലയിരുത്തലുണ്ട്. അതേസമയം ഗൾഫ് മേഖലയിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ഇസ്രയേലാണെന്ന നിലപാടിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്. മേഖലയുടെ സുരക്ഷയിൽ വിദേശ ശക്തികൾക്ക് റോളുണ്ടാകില്ലെന്ന നിലപാടാണ് ഇറാൻ ദേശീയ സുരക്ഷാ പരമാധികാര കൗൺസിൽ മേധാവി മുഹസിൻ റിസായി വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയെ മേഖലയിൽ നിന്ന് പുറത്താക്കി, സുരക്ഷ ഉൾപ്പടെ കാര്യങ്ങൾ ഇറാൻ തീരുമാനിക്കുമെന്ന നിലയിലാണ് ഇറാൻ സ്വയം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. അതിനിടെ മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾക്ക് പുറമെ നിന്നുള്ള സുരക്ഷയിൽ എല്ലാക്കാലവും ആശ്രയിക്കാനാവില്ലെന്നും, പുതിയ സുരക്ഷാ ചട്ടക്കൂട് ഒരുക്കണമെന്നും യു.എൻ മേധാവി അന്റോണിയോ ഗുട്ടറസ് നടത്തിയ പ്രസ്താവന ശ്രദ്ധേയമായി. സൗദിയിലെ റിയാദിലേക്കും തെക്കൻ മേഖലയിലേക്കും ഹൂത്തികളയച്ച മൂന്ന് ഡ്രോണുകളും 2 ബലിസ്റ്റിക് മിസൈലുകളും സദി തകർത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

  2. യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്

  3. ​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി

  4. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

  5. ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ്

Share on WhatsApp

Share this story

ടെഹ്റാൻ ചർച്ചയ്ക്ക് പിന്നാലെ സൗദിയുടെ സുപ്രധാന പ്രതികരണം; ‘ഗൾഫ് മേഖലയിലെ സംഘർഷം അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണം’ pathanamthittamedia.com