ബൈക്കിന് സൈഡ് കൊടുക്കാത്തതിലെ വിരോധം ; കെ എസ് ആർ ടി സി ബസ്സിന്റെ ചില്ല് തകർത്തയാൾ റിമാൻഡിൽ
റാന്നി : യുവാക്കൾ സഞ്ചരിച്ച ബൈക്കിന് സൈഡ് കൊടുക്കാത്തതിലെ വിരോധത്തിൽ കെ എസ് ആർ ടി സി ബസ്സിന്റെ ചില്ല് തകർത്തയാൾ റിമാൻഡിൽ. റാന്നി അങ്ങാടി കരിങ്കുറ്റി സ്വദേശി മണിമലേത്ത് കാലായിൽ നിതിൻ ലെജു (21) ആണ് അറസ്റ്റിൽ ആയത്. സെപ്റ്റംബർ അഞ്ചാം തീയതി രാവിലെയാണ് റാന്നി ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. ജീവനക്കാരുടെ പരാതിയിൽ എട്ടാം തീയതി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെക്കുറിച്ച് പ്രാഥമികമായി യാതൊരു സൂചനയും ഇല്ലാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. നിരവധി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പോലീസ് സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തു.
തുടർന്ന് സംഭവ ദിവസം കെഎസ്ആർടിസി പരിസരത്ത് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് ഇയാളിലേക്ക് എത്തിച്ചേരുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തി. പ്രതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തപ്പോൾ ഏതോ കെഎസ്ആർടിസി ബസ് സൈഡ് കൊടുക്കാനുള്ള വിരോധം മൂലമാണ് ഇപ്രകാരം ചെയ്തതെന്ന് പ്രതി പറഞ്ഞു. എസ്.ഐ എസ് സിബി, സി.പിഓമാരായ എം.എൻ അഞ്‌ജെലോ , പി. പ്രദീപ്, പ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി
-
വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി
-
ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ്





