അച്ചന്‍കോവിലാര്‍ വലഞ്ചുഴി കടവില്‍ ഒന്നര ലക്ഷം മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘പൊതുജലാശയങ്ങളില്‍ തനത് മല്‍സ്യവിത്ത് നിക്ഷേപം’ പദ്ധതി പ്രമാടം ഗ്രാമപഞ്ചായത്തിലെ അച്ചന്‍കോവിലാര്‍ വലഞ്ചുഴി കടവില്‍ തദ്ദേശീയ ഇനത്തില്‍പ്പെട്ട 1.5 ലക്ഷം മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. പൊതുജലാശയങ്ങളിലെ മല്‍സ്യ സംരക്ഷണത്തിനും മല്‍സ്യോല്‍പ്പാദന വര്‍ദ്ധനവിനും ഗുണമേന്മയുള്ള മല്‍സ്യത്തിന്റെ ലഭ്യതയ്ക്കും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഗുണകരമാകുന്നതാണ് പദ്ധതി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യാതിഥിയായി. പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ മനോജ്, വാര്‍ഡ് അംഗങ്ങളായ പ്രസന്നകുമാരി, ലൂയിസ് പി സാമുവല്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ്, മല്‍സ്യഭവന്‍ ഓഫീസര്‍ പി കെ രഞ്ജിനി, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്
-
ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
-
വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി





