കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
പത്തനംതിട്ട : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ നിയമസഭയിൽ നിരന്തരം മോശം പരാമർശനങ്ങൾ നടത്തി കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ സ്വയം അപഹാസ്യനാകുന്നത് അദ്ദേഹത്തിന് ഭൂഷണമാണോ എന്ന് ആലോചിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി മന്ത്രിമാരുടെയും എംഎൽഎ ഉൾപ്പെടെ മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ ശബരിമലയുടെ വികസനത്തിനായി തിരുപ്പതി മോഡൽ മാസ്റ്റർ പ്ലാൻ നടപ്പാക്കുമെന്ന് പറഞ്ഞതിനെ നിയമസഭയിൽ വക്രീകരിച്ച് സംസാരിച്ചത് സംസ്കാരശൂന്യമായ നടപടിയാണെന്നും അടുത്ത കാലത്ത് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെതിരെയും എംഎൽഎ മോശം പരാമർശം നടത്തിയെന്നും ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
കഴിഞ്ഞ പത്ത് വർഷം അധികാരത്തിന്റെ അപ്പക്കഷണം ഭക്ഷിച്ച എംഎൽഎ ഇപ്പോൾ നടത്തുന്ന ജൽപ്പനങ്ങൾ അധികാരമില്ലാത്തതിന്റെ വിഭ്രാന്തി കൊണ്ടാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തോറ്റാൽ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ച ജനീഷ് കുമാർ, ആറര വർഷം എംഎൽഎ ആയിരുന്നിട്ടും നിയമസഭയിൽ വിജയിച്ചത് തുച്ഛമായ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെന്ന യാഥാർത്ഥ്യം മറക്കാതിരിക്കുന്നത് അദ്ദേഹത്തിന് നല്ലതായിരിക്കുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. #PathanamthittaMedia
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്
-
ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
-
വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി





