ഇന്ത്യ വിടണമെന്ന നോട്ടീസിൽ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം
മുംബൈ: ഒക്ടോബർ 28-നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) നൽകിയ ‘ലീവ് ഇന്ത്യ’നോട്ടീസിൽ ബോളിവുഡ് താരം ഇമ്രാൻ ഖാന് ആശ്വാസം. നോട്ടീസിലെ നടപടികൾ ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഹർജിയിൽ വാദം കേൾക്കുന്നതുവരെ രാജ്യത്ത് തുടരാം. ലീവ് ഇന്ത്യ നോട്ടീസിനെതിരെ ഇമ്രാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകാത്തതിനാൽ വാദം കേൾക്കൽ നവംബർ 2 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. നവംബര്‍ 2വരെ ഇമ്രാൻ ഖാനെതിരെ യാതൊരു നിർബന്ധിത നടപടിയും സ്വീകരിക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരുന്നു.
യുഎസ് പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമയുമാണ് 43 കാരനായ ഇമ്രാൻ ഖാൻ. മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10ന് മുംബൈയിൽ നടന്ന പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്. അദ്ദേഹത്തോടൊപ്പം പങ്കാളിയും നടിയുമായ ലേഖയും ബന്ധു സെയ്ൻ മരീ ഖാനും ഉണ്ടായിരുന്നു.
പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിന് കുടിയേറ്റ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇമ്രാൻ ഖാനെതിരെ നടപടിയെടുത്തതായി മുംബൈ പോലീസ് പറഞ്ഞിരുന്നു. ബോളിവുഡ് താരം ആമിർ ഖാന്‍റെ ബന്ധുവാണ് ഇമ്രാൻ ഖാൻ. മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമൈയയാണ് ഇമ്രാനെതിരെ രംഗത്തെത്തിയത്. ഇമ്രാൻ ഖാൻ യുഎസ് പൗരനാണെന്നും മുംബൈ പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ആന്ധ്രപ്രദേശിൽ ചുഴലിക്കാറ്റിന്റെ താണ്ഡവം ; പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി മരണം, ജാഗ്രതാ നിർദ്ദേശം
-
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി , ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു ; ചുഴലിക്കാറ്റ് ഭീതിയിൽ രാജ്യം
-
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശന നിയമം വരുന്നു ; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ
Most read
-
ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്
-
വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി
-
ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ്


