Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സാഹിത്യരചന മല്‍സരം സംഘടിപ്പിക്കുന്നു
മലയാള ദിനാചരണത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഥ, കവിത രചന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ടിന് കളക്ടറേറ്റിലാണ് മല്‍സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, പെന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ഓഫീസ് വിലാസം എന്നിവ 9447667716 എന്നതിലേക്ക് വാട്സാപ് ചെയ്തോ pathanamthittadio37@gmail.com ലേക്ക് ഇമെയില്‍ ചെയ്തോ നവംബര്‍ ഒന്നിനു മുമ്പായി രജിസ്റ്റര്‍ ചെയ്യണം.
–
വര്‍ണ്ണോല്‍സവം ഒക്ടോബര്‍ 31ന്
ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനത്തിന് മുന്നോടിയായി നടക്കുന്ന  ‘വര്‍ണ്ണോല്‍സവം 2026 ‘ ഒക്ടോബര്‍ 31 രാവിലെ ഒന്‍പതിന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് പ്രസംഗം (മലയാളം ആന്റ് ഇംഗ്ലീഷ്), പദ്യപാരായണം (മലയാളം ആന്റ് ഇംഗ്ലീഷ്), ദേശഭക്തിഗാനം മല്‍സരങ്ങളും ഉച്ചയ്ക്ക് 1.30 ന് കഥാരചന (മലയാളം ആന്റ് ഇംഗ്ലീഷ്), കവിതാ രചന (മലയാളം ആന്റ് ഇംഗ്ലീഷ്) മല്‍സരങ്ങളും നടക്കും.

പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര ക്ഷേമ പെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30നകം നല്‍കണം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയം മേഖലയില്‍ (കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍) വിവിധ പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും നവംബര്‍ 30നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍ നല്‍കണം. ഗസറ്റഡ് ഓഫീസര്‍ നവംബറിലെ തീയതിയില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നവംബര്‍ തീയതിയിലുള്ള ജീവന്‍ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് വകുപ്പില്‍ നല്‍കേണ്ടത്. നേരിട്ടോ ദൂതന്‍ മുഖേനയോ സര്‍ട്ടിഫിക്കറ്റ് നല്‍കാം. ദൂതന്‍ മുഖേന നല്‍കുന്നവര്‍ പെന്‍ഷണറുടെ ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ (ഒപ്പ്, പേര്, തീയതി എന്നിവ രേഖപ്പെടുത്തിയത്) പകര്‍പ്പ് കൂടി നല്‍കണം. കോട്ടയം ജില്ലയിലുള്ളവര്‍ കളക്ടറേറ്റ് സമുച്ചയത്തിലെ (സിവില്‍ സ്റ്റേഷന്‍) ഒന്നാം നിലയിലുള്ള ഐ.പി.ആര്‍.ഡി. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും പത്തനംതിട്ട ജില്ലയില്‍ ഉള്ളവര്‍ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലുമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.prd.kerala.gov.in ല്‍ ലഭിക്കും. വിവരങ്ങള്‍ക്ക് റീജണല്‍ ഓഫീസിലെ 0481 2561030 എന്ന നമ്പരിലോ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ 0468 2222657 നമ്പരിലോ ബന്ധപ്പെടണം. ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍  jeevanpramaan.gov.in

താല്‍ക്കാലിക നിയമനം
മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴിലെ ജില്ലാ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ യൂണിറ്റില്‍ ഒഴിവുള്ള ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍ (യോഗ്യത – ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്മ്യൂണിറ്റി സോഷ്യോളജി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം, എമര്‍ജന്‍സി ഹെല്‍പ്പ് ലൈനുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന), കേസ് വര്‍ക്കര്‍ (യോഗ്യത: പ്ലസ് ടു വിജയം, മികച്ച ആശയവിനിമയ ശേഷി, എമര്‍ജന്‍സി ഹെല്‍പ്പ് ലൈനുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.) തസ്തികകളിലെ ഓരോ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ ഏഴ് രാവിലെ 10 ന് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ (ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ആറന്മുള, പത്തനംതിട്ട) അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0468 2319998, 9544249449.

ഗതാഗത നിരോധനം
തിരുവല്ല – കുമ്പഴ റോഡില്‍ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍  ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍  7594972121.
–
വാഹനം ആവശ്യമുണ്ട്
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് ഉപയോഗത്തിന് ടാക്‌സി പെര്‍മിറ്റുളള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹനം കരാര്‍ വ്യവസ്ഥയില്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 ഉച്ചയ്ക്ക് ഒന്ന്. ഫോണ്‍  04734 216444, 9188959677.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ചുകളിലും 2027-29 വര്‍ഷം അറിയിക്കാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് താല്‍ക്കാലിക സെലക്ട് ലിസ്റ്റ് തയ്യാറാക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in ലൂടെയോ ലിസ്റ്റ് പരിശോധിക്കാം. സെലക്ട് ലിസ്റ്റുകള്‍ സംബന്ധിച്ച പരാതികള്‍ ഉള്ള പക്ഷം നവംബര്‍ 18 ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222745.

ക്വട്ടേഷനുകൾ ക്ഷണിക്കുന്നു
പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കായി ദിവസ വേതന നിരക്കിൽ 4  ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു.
–
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ടവരിൽ നിന്നും കൊട്ടേഷനുകൾ ക്ഷണിക്കുന്നു.
–
ഇരു കൊട്ടേഷനുകളും നൽകുവാൻ താല്പര്യമുള്ളവർ പേര്, വിലാസം, വയസ്സ്, ഫോൺ നമ്പർ എന്നിവർ രേഖപ്പെടുത്തിയ അപേക്ഷ നവംബർ നാലാം തീയതി മൂന്ന് പിഎം ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

ടെന്‍ഡര്‍
സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള അരുവിക്കുഴി ടൂറിസം പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിലവിലെ അവസ്ഥയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുത്ത് നടത്തുന്നതിന് സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 13 രാവിലെ 11. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിറ്റിപിസി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2311343, 9447709944.

മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നവംബറില്‍ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു. പരിശീലനത്തിന്റെ പേര്, തീയതി, സമയം ക്രമത്തില്‍.
–
ടര്‍ക്കിക്കോഴി വളര്‍ത്തല്‍, നവംബര്‍ 12, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
മുയല്‍ വളര്‍ത്തല്‍, നവംബര്‍ 19, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
കാട വളര്‍ത്തല്‍, നവംബര്‍ 27, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.
ഫോണ്‍ 0469 2965535.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

  2. യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്

  3. ​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി

  4. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

  5. ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം തള്ളി ശോഭന ജോർജ്

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com