ഗ്യാനേഷ് കുമാർ ആർഎസ്എസിന്റെ മനഃസാക്ഷി സൂക്ഷിപ്പുക്കാരനെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആർഎസ്എസിന്റെ മനഃസാക്ഷി സൂക്ഷിപ്പുക്കാരനെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ജനങ്ങളുടെ അവകാശങ്ങളെ കേന്ദ്രം അടിച്ചമർത്തുകയാണെന്നും ഗ്യാനേഷ് കുമാറിനെതിരായുള്ള പ്രക്ഷോഭം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര – വയലാർ വാരാചരണ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.ഇന്ത്യയുടെ മൂല്യങ്ങളെ നശിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത നഷ്ടപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. രാജ്യം പ്രക്ഷോഭ രംഗത്താണ്. അഭിമാനകരമായ പങ്കാണ് വിദ്യാർത്ഥികളും യുവജനങ്ങളും പ്രക്ഷോഭത്തിൽ വഹിച്ചത്.
ഇടതുപക്ഷത്തെ ചെറുതാക്കാൻ ശ്രമിച്ചു. ഇടതുപക്ഷത്തിന്റെ ഇടപെടൽ പ്രസക്തമായിരുന്നു. ഇടതുപക്ഷം കരുത്തോടെ ഇടപെട്ടെന്നും പിണറായി വിജയൻ പറഞ്ഞു. ഗ്യാനേഷ് കുമാർ രാജിവെച്ചേ തീരൂവെന്നും അദ്ദേഹഞ്ഞെ സംരക്ഷിക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. അതേസമയം ഇന്ത്യ തുടരുന്നത് അമേരിക്കയെ പ്രീതിപ്പെടുത്തുന്ന നയമാണെന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസിന് അമേരിക്കയോടും, ഇസ്രയലിനോടും പ്രീണനമാണെന്നും മോദി സാമ്രാജ്യത്വത്തിന് പൂർണമായും കീഴടങ്ങിയെന്നും പിണറായി വിജയൻ വ്യക്തമാക്കി. അമേരിക്കക്കെതിരെ ശക്തമായ സമരം നടന്ന നാടാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ആന്ധ്രപ്രദേശിൽ ചുഴലിക്കാറ്റിന്റെ താണ്ഡവം ; പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി മരണം, ജാഗ്രതാ നിർദ്ദേശം
-
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി , ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു ; ചുഴലിക്കാറ്റ് ഭീതിയിൽ രാജ്യം
-
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശന നിയമം വരുന്നു ; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ
Most read
-
ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി
-
വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി


