Skip to content

​”28-ൽ എത്രയെണ്ണം കിട്ടി?”; പ്രതിപക്ഷത്തിന്റെ ബാലറ്റ് വാദങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: എൽസി തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ എത്രയെണ്ണം കോൺഗ്രസ് നേടിയെന്ന് ഊഹിക്കൂവെന്ന് പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു. ഒറ്റ സീറ്റും കോൺഗ്രസ് വിജയിക്കാത്ത സാഹചര്യത്തിലാണ് മോദിയുടെ പരിഹാസം. ബാലറ്റ് പേപ്പറിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിലും വിജയിക്കാനാവാതെ കോണ്‍ഗ്രസ്. ആകെ 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരിടത്തും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. നേരത്തെ വിജയിച്ച സീറ്റുകൾ പോലും കോണ്‍ഗ്രസിന് നിലനിർത്താനായില്ല.

ഭരണത്തിലിരുന്നിട്ടും ഒരു സീറ്റ് പോലും നേടാനാകാതെ പോയ കർണാടകയിലാണ് കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്.
ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ കോണ്‍ഗ്രസ് ദയനീയമായ പരാജയമാണ് നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ ഒന്ന് കോൺഗ്രസ് മുൻപ് കൈവശം വച്ചിരുന്നതാണ്. എന്നാൽ ഇത് ജെ ഡി (എസ്) പിടിച്ചെടുത്തു. ആർ ജെ ഡിയും കോൺഗ്രസും വെവ്വേറെയാണ് ബിഹാറിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളിൽ അഞ്ചെണ്ണത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതിൽ ഒരു സീറ്റിൽ കോണ്‍ഗ്രസ് വിജയിച്ചിരുന്നെങ്കിലും ഇത്തവണ ഒരു സീറ്റിലും ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  3. ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി

  4. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം

  5. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

Share on WhatsApp

Share this story

​”28-ൽ എത്രയെണ്ണം കിട്ടി?”; പ്രതിപക്ഷത്തിന്റെ ബാലറ്റ് വാദങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി pathanamthittamedia.com