Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസ്, ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ക്ലറിക്കല്‍ അസിസ്റ്റന്‍റ്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത  ബിരുദം, ആറുമാസത്തില്‍ കുറയാത്ത പി.എസ്.സി. അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് വിജയം, സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉണ്ടാകണം. പ്രായപരിധി 21 – 35. ജില്ലാതലത്തിലുള്ള അഭിമുഖത്തിന്റെ  അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. പ്രതിമാസം 12,000 രൂപയാണ് ഹോണറേറിയം. നിയമന കാലയളവ് ഒരു വര്‍ഷം. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്‌മെന്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 13 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍  0468 2322712.

ഐ.ടി.ഐ. പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ. യില്‍ പത്താം ക്ലാസ് യോഗ്യതയുളളവര്‍ക്ക് എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ് (ഒരു വര്‍ഷം), പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ആറു മാസം) കോഴ്‌സുകളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ആരംഭിച്ചു. ഫോണ്‍  7907853246.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് പ്രായോഗിക പരീക്ഷ
‘ശബരിമല സേഫ് സോണ്‍’ പ്രോജക്ടിന്റെ ഭാഗമായി ഈ വര്‍ഷത്തെ മണ്ഡല – മകരവിളക്ക് കാലയളവില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള പ്രായോഗിക പരീക്ഷ / ഡ്രൈവിംഗ് ടെസ്റ്റ് നവംബര്‍ നാല് രാവിലെ ഒമ്പതിന് പത്തനംതിട്ട ആര്‍.ടി ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ (മേലെവെട്ടിപ്രം) നടത്തും. ഉദ്യോഗാര്‍ഥികള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ എന്നിവയുടെ അസല്‍ സഹിതം ടെസ്റ്റിനു ഹാജരാകണം. ഫോണ്‍ 0468 2222426.

റാന്നി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിപണനകേന്ദ്രം പുനർ ലേലം
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിപണന കേന്ദ്രത്തിൽ വിപണനം നടത്തുന്നതിനുള്ള അവകാശം നവംബര്‍ 5ന് രാവിലെ 11ന് റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് പുനർലേലം ചെയ്തു നൽകുന്നു.
റാന്നി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. നിരതദ്രവ്യം 500 രൂപ. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭ്യമാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  3. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. ചേരാനല്ലൂർ വാഹനാപകടം : പരസ്പരം രക്ഷപെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com