Skip to content

മദ്യപിച്ച് വണ്ടിയോടിക്കുന്നവർ ജാഗ്രത ; സംസ്ഥാന വ്യാപക പരിശോധന

തിരുവനന്തപുരം: ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായ പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ച 2,034 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാകും. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം ഒക്ടോബർ 20 മുതൽ 27 വരെ സംസ്ഥാനവ്യാപകമായി നടത്തിയ ‘ഡ്രൈവ് സോബർ –സ്റ്റേ എലൈവ്’ എന്ന പ്രത്യേക പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 2,034 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിന് ശുപാർശ ചെയ്യുകയും ചെയ്തു. ആകെ 1,50,621 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് (678). കൊല്ലം സിറ്റിയിൽ 619, തിരുവനന്തപുരം റൂറലിൽ 585, പാലക്കാട് 584, കോട്ടയത്ത് 528 എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകൾ.

ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിന് ഏറ്റവും കൂടുതൽ ശുപാർശകൾ നൽകിയത് കോട്ടയം ജില്ലയിലാണ് (507). കൊല്ലം സിറ്റിയിൽ 390, ആലപ്പുഴയിൽ 244, തൃശൂർ സിറ്റിയിൽ 148, കോഴിക്കോട് റൂറലിൽ 142 എന്നിങ്ങനെയാണ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്ത മറ്റ് കണക്കുകൾ. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക, ഉത്തരവാദിത്തത്തോടെയുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും. പരിശോധനയോടൊപ്പം പൊതുജന ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്. തുടർ പരിശോധനകൾ നടത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഹൈവേ പട്രോൾ യൂണിറ്റുകളും എൻഫോഴ്സ്മെന്റ് വിഭാഗവും വരുന്ന ദിവസങ്ങളിലും പരിശോധനകൾ തുടരും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  3. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Share on WhatsApp

Share this story

മദ്യപിച്ച് വണ്ടിയോടിക്കുന്നവർ ജാഗ്രത ; സംസ്ഥാന വ്യാപക പരിശോധന pathanamthittamedia.com