കായികമേളയിലെ പ്രായത്തട്ടിപ്പ് ; കടുത്ത ശിക്ഷ വേണമെന്ന് അഞ്ജു ബോബി ജോര്‍ജ്
കോഴിക്കോട് : കായികമേളയിലെ പ്രായത്തട്ടിപ്പില്‍ കടുത്ത ശിക്ഷ വേണമെന്ന് മലയാളി ലോങ്ങ് ജമ്പ് താരവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ അഞ്ജു ബോബി ജോര്‍ജ്. കുട്ടികളുടെ പ്രായം കുറച്ചുകാണിച്ച് മത്സരത്തില്‍ പങ്കെടുപ്പിക്കുന്നവര്ക്കെതിരെ കടുത്ത നടപടി വേണമെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു. ‘കോരുത്തോട് ഞാന്‍ പഠിച്ച സ്കൂളാണ്. പ്രായത്തട്ടിപ്പ് വിവാദത്തില്‍ കോരുത്തോട് സ്കൂളിന്റെ പേര് വന്നപ്പോള്‍ വല്ലാത്ത സങ്കടമുണ്ടായി. പ്രായത്തട്ടിപ്പിന് പിന്നില്‍ ലോബിയുണ്ടെങ്കില് സര്‍ക്കാര്‍ നടപടിയെടുക്കണം. കാര്യക്ഷമമായ അന്വേഷണം വേണം,’ എന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
സംസ്ഥാന കായികമേളയിൽ സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണം നേടിയ കോട്ടയം കോരുത്തോട് സികെഎംഎച്ച്എസ്എസിലെ എം.ഡി മാറൂഫ് എല്ല് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച മറൂഫിന്റെ പ്രായം 15-നും 18-നും ഇടയിലാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ, മത്സരഫലത്തില്‍ മാറ്റം വരുത്തുകയും തുടര്‍ മത്സരങ്ങളില്‍ മാറൂഫിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. സ്കൂളിനും താരത്തിനും വിലക്കേര്‍പ്പെടുത്താനും സാധ്യതയുണ്ട്. മാറൂഫിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനമെടുക്കുക.
ഇതോടെ, 400 മീറ്ററില്‍ രണ്ടാം സ്ഥാനം നേടിയ ഇടുക്കി കാല്‍വരിമൗണ്ട് എച്ച്എസിലെ സോബിന്‍ കെ. സെബാസ്റ്റ്യന്‍ സ്വര്‍ണം നേടി. തട്ടിപ്പില്‍ പങ്കില്ലെന്നാണ് സ്കൂളിന്റെ വിശദീകരണം. അതേസമയം സംസ്ഥാന കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് കായികതാരങ്ങളുടെ പ്രായം കണ്ടെത്താന്‍ എല്ല് പരിശോധന നടത്തുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി
-
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്പതുകാരന് മരിച്ചു
-
കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ
-
കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്





