കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
കൊല്ലം : സർക്കാർ ആശുപത്രിയിൽനിന്നു നൽകിയ കാലാവധി കഴിഞ്ഞ ഗുളിക കഴിച്ച് മൂന്നുമാസം ഗർഭിണിയായ യുവതിക്ക് ഛർദിയും വയർ വീക്കവും. പാലത്തറ സർക്കാർ ആശുപത്രിയുടെ ഭാഗമായ പള്ളിമുക്ക് ആരോഗ്യകേന്ദ്രത്തിൽനിന്ന് നൽകിയ ‘പോളി ആസിഡ്’ ഗുളിക കഴിച്ച അയത്തിൽ ഗാന്ധിനഗർ 225ൽ ആഷിന മൻസിലിൽ ബീമ ഹാരീഷിന് ആണ് ആരോഗ്യപ്രശ്നമുണ്ടായത്. കഴിഞ്ഞ ജൂലൈയിൽ കാലാവധി അവസാനിച്ച ഗുളിക ഒക്ടോബർ മൂന്നിനാണ് ബീമ താമസിക്കുന്ന മാടൻനടയിലെ വീട്ടിൽ ആശാ പ്രവർത്തക എത്തിച്ചത്. തുടർച്ചയായി ഗുളിക കഴിച്ചതോടെ ഛർദിയും വയർവേദനയും വയർവീക്കവും ഉണ്ടായി.
ഇതേത്തുടർന്ന് ബീമയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകൾ എല്ലാം നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. ഒടുവിൽ കഴിച്ചുകൊണ്ടിരുന്ന ഗുളിക പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് ബോധ്യമായത്. ഗുളിക കഴിക്കുന്നത് നിർത്തിയതോടെ അസുഖവും മാറി. ഇതേത്തുടർന്ന് ബീമ മേയർക്ക് പരാതി നൽകി. എന്നാൽ അന്വേഷണമുണ്ടായില്ലെന്ന് ബീമ പറഞ്ഞു.
ഇതിനിടെ സർക്കാർ ആശുപത്രിയിലെ ജീവനക്കാർ ബീമയെ സമീപിച്ച് കാലാവധി കഴിഞ്ഞ ഗുളിക കഴിച്ചതുകൊണ്ട് പ്രശ്നമില്ലെന്ന് ബോധ്യപ്പെടുത്താനും ശ്രമിച്ചു. കുറ്റം ആശ പ്രവർത്തകയിൽ ചുമത്താനായി ആശുപത്രി അധികൃതരുടെ പിന്നീടുള്ള ശ്രമം. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് ബീമ പറഞ്ഞു. ഡിഎംഒയെ വ്യാഴാഴ്ച നേരിൽകണ്ട് പരാതിപ്പെടും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
-
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ
-
സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ





