Skip to content

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം ; സഭയിൽ ചോദ്യവുമായി വി മുരളീധരൻ

തിരുവനന്തപുരം : ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകി മന്ത്രി പികെ ബഷീർ. ബിജെപി അംഗങ്ങളുടെ ചോദ്യങ്ങൾക്കാണ് മന്ത്രി സഭയിൽ മറുപടി നൽകിയത്. വിജിലൻസിന്റെ പുതിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും അന്നത്തെ വകുപ്പ് സെക്രട്ടറിയുടെ നടപടികളിലൂടെ സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നും പികെ ബഷീർ മറുപടി നൽകി. ഗ്യാനേഷ് കുമാർ ഈ പദവി വഹിച്ച ശേഷം മറ്റ് ഉന്നത പദവികൾ വഹിച്ചുവെന്നായിരുന്നു വി മുരളീധരൻ്റെ മറുപടി.

ഗ്യാനേഷ് കുമാർ കേന്ദ്രത്തിലേക്ക് പോയത് സംസ്ഥാന സർക്കാറിന്റെ അനുമതിയോടെ ആയിരുന്നോ. അതോ കേന്ദ്രം നേരിട്ട് നിയമിക്കുകയായിരുന്നോയെന്നും മുരളീധരൻ ചോദിച്ചു. എന്നാൽ 20 വർഷം മുമ്പുള്ള കാര്യങ്ങളാണ് ഇതൊക്കെയെന്നും താൻ അന്ന് എംഎൽഎ പോലുമായിരുന്നില്ല എന്നുമായിരുന്നു പികെ ബഷീറിന്റെ മറുപടി. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പചോദ്യം ചോദിക്കാൻ രാജീവ്‌ ചന്ദ്രശേഖർ സഭയിൽ ഉണ്ടായിരുന്നില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  3. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  4. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

  5. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

Share on WhatsApp

Share this story

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം ; സഭയിൽ ചോദ്യവുമായി വി മുരളീധരൻ pathanamthittamedia.com