അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
അടൂര്‍ : കൊടുമണ്ണിലും പഴകുളത്തും ഒരേ ദിവസം കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം. പഴകുളത്ത് രണ്ട് പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമിച്ചത്. പഴകുളം കനാല്‍ റോഡിലാണ് സംഭവം നടന്നത്. ഒന്‍പത് വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമിക്കുകയായിരുന്നു. സമീപവാസിയായ വീട്ടമ്മ ബഹളമുണ്ടാക്കിയതോടെ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മദ്രസയില്‍ നിന്നും മടങ്ങിവരുകയായിരുന്ന പെണ്‍കുട്ടികളുടെ സമീപം കാര്‍ നിര്‍ത്തിയതിനുശേഷം മാതാപിതാക്കളെ പരിചയമുണ്ടെന്നുഭാവിച്ചാണ് സംഘത്തിലുണ്ടായിരുന്നവര്‍ പെണ്‍കുട്ടികളെ സമീപിച്ചിരുന്നത്.
ഈ സമയം റോഡിന് സമീപത്ത് താമസിക്കുന്ന വീട്ടമ്മ ഇവര്‍ കുട്ടികളോട് സംസാരിക്കുന്നത് കാണുകയും സംശയം തോന്നി പെണ്‍കുട്ടികളെ അടുത്തേക്ക് വിളിക്കുകയും ചെയ്തു. വീട്ടമ്മ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ ഇവര്‍ സ്ഥലത്തുനിന്ന് വേഗത്തില്‍ കാറോടിച്ചുപോയി. കാറില്‍ ഒരു സ്ത്രീയും പുരുഷനുമുണ്ടായിരുന്നു എന്നാണ് സംഭവം നേരില്‍ കണ്ട വീട്ടമ്മ പറയുന്നത്. കാടുപിടിച്ച് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്താണ് സംഭവം നടന്നത്. മദ്രസയില്‍ നിന്നും ട്യൂഷന്‍ സെന്ററുകളില്‍ നിന്നും കുട്ടികള്‍ ഈ വഴിയാണ് സഞ്ചരിക്കുന്നത്.
രണ്ടാഴ്ച മുന്‍പ് അടൂര്‍ പന്നിവിഴ ഭാഗത്തും കനാല്‍ റോഡിലെ ഒറ്റപ്പെട്ട സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകുവാന്‍ ശ്രമം നടന്നിരുന്നു. ഇതിനാല്‍ പോലീസ് ഇതിനെ വളരെ ഗൗരവപൂര്‍വമാണ് കാണുന്നത്. ഇതോടൊപ്പം കൊടുമണ്‍ ഒറ്റത്തേക്ക് കൊച്ചുകല്‍ ജംഗ്ഷനിലും അഞ്ചാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം നടന്നു. ഒരേ ദിവസമാണ് രണ്ട് സംഭവങ്ങളും നടന്നത്. ഒരേ സംഘമാണ് ഇതിനുപിന്നിലെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ സി.സി.ടി.വി.ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെ കണ്ടെത്തുവാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി
-
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം





