Skip to content

പ്രവാസിയെ വധിക്കാന്‍ ശ്രമിച്ച കേസ് ; ഒളിവിലായിരുന്ന യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി കീഴടങ്ങി

കാസര്‍ഗോഡ് : പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി കാസര്‍ഗോഡ് ടൗണ്‍ പോലീസിസിനു മുൻപാകെ കീഴടങ്ങി. കേസില്‍ ഖാദർ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിക്കുകയുമുണ്ടായി. പിന്നാലെയാണ് കീഴടങ്ങല്‍. ഖാദര്‍ കരിപ്പൊടി കഴിഞ്ഞ നാല് മാസമായി ഒളിവിലായിരുന്നു.

നേരത്തെ, കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിന്റെ ഗൗരവവും പ്രതിക്കെതിരായ മുന്‍കാല കേസുകളും പരിഗണിച്ചാണ് കോടതികള്‍ ജാമ്യം നിഷേധിച്ചിരുന്നത്. പന്നിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ ആക്രമിച്ച സംഭവത്തില്‍ ഖാദറിന് പുറമെ റാഷിദ് എന്ന സാക്കി, അഷ്‌റഫ് എന്നിവര്‍ക്കെതിരെയും കാസര്‍ഗോഡ് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ഗള്‍ഫില്‍ വെച്ചുനടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം. അബ്ദുല്‍ അഹദിന് മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഖാദര്‍ കരിപ്പൊടിയും സംഘവും ചേര്‍ന്ന് ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും അഹദ് പരാതിപ്പെട്ടിരുന്നു. ഖാദര്‍ കരിപ്പൊടിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ടെന്നാണ് വിവരം. ഇതാണ് മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ തിരിച്ചടി വിളിച്ചുവരുത്തിയത്. ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന വകുപ്പുകളും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  3. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  4. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

  5. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

Share on WhatsApp

Share this story

പ്രവാസിയെ വധിക്കാന്‍ ശ്രമിച്ച കേസ് ; ഒളിവിലായിരുന്ന യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി കീഴടങ്ങി pathanamthittamedia.com