സ്കൂൾ ടൂറിനിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം ; പ്രതിഷേധവുമായി രക്ഷിതാക്കൾ
കൽപ്പറ്റ : വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം. വിദ്യാർഥികളാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. ടൂറിനിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചു എന്നാണ് കുട്ടികൾ ആരോപിക്കുന്നത്. ഹൈദരാബാദിലേക്കുള്ള വിനോദ യാത്രക്കിടെയായിരുന്നു സംഭവം. വിവരം പുറത്തുവന്നതോടെ പ്രതിഷേധവുമായി കുട്ടികളുടെ രക്ഷിതാക്കളും വിവിധ രാഷ്ട്രീയ-വിദ്യാർഥി സംഘടനകളും രംഗത്തെത്തി. വിനോദയാത്ര കഴിഞ്ഞ് തിരികെ സ്കൂളിൽ എത്തിയ വേളയിലാണ് സംഭവം പുറത്തുവരുന്നത്. ടൂറിനിടെ പ്രിൻസിപ്പൽ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും വിദ്യാർഥികളോടും മറ്റ് ജീവനക്കാരോടും മോശമായി പെരുമാറിയെന്നുമാണ് ഉയരുന്ന ആക്ഷേപം.
പ്രധാനാധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും കെ.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ് ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും രംഗത്തെത്തി. സ്കൂൾ ഓഫീസിന് മുന്നിൽ പ്രവർത്തകർ കടുത്ത മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കുകയും പ്രിൻസിപ്പലിനെ തടഞ്ഞുവെക്കാൻ ശ്രമിക്കുകയും ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
-
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ
-
സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ





