Skip to content

ഗൾഫ് രാജ്യങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് ; ഇറാനെതിരായ ആക്രമണ നീക്കങ്ങൾ സജീവമാക്കി യു എസ്

വാഷിങ്ടൺ : യു എസ് മിഡ് ടേം തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ശക്തമായ ആക്രമണങ്ങൾക്ക് യു എസ് നീക്കം. ഇതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന തിരിച്ചടികൾക്ക് എതിരെ കരുതലും ജാഗ്രതയും പാലിക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നവംബര്‍ മൂന്നിനാണ് യു എസ് തെരഞ്ഞെടുപ്പ്. ഇതിന് ശേഷം ശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ആവര്‍ത്തിച്ചിരുന്നു. ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ശക്തമായ ആക്രമണത്തിനാണ് സാധ്യത.

ഇറാനും സഖ്യകക്ഷികളും പ്രതിരോധിക്കുന്നതോടെ ഇത് ദീര്‍ഘകാലത്തേക്ക് നീട്ടാനും പദ്ധതി തയാറാക്കിയതായാണ് റിപ്പോര്‍ട്ടുകൾ പുറത്തു വന്നിട്ടുള്ളത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഊര്‍ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇതിനിടെ, നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആവര്‍ത്തിച്ചു. ഏകദേശം 9,000 സൈനികരുമായി ‘യു.എസ്.എസ്. തിയോഡോർ റൂസ്‌വെൽറ്റ്’ വിമാനവാഹിനിക്കപ്പൽ പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ 20,000-ത്തിലധികം നാവികരും സൈനികരും നൂറുകണക്കിന് യുദ്ധവിമാനങ്ങളും മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  3. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  4. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  5. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

Share on WhatsApp

Share this story

ഗൾഫ് രാജ്യങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് ; ഇറാനെതിരായ ആക്രമണ നീക്കങ്ങൾ സജീവമാക്കി യു എസ് pathanamthittamedia.com