ഇപി ശ്യാംജിത്തിനെതിരെ നിയമനടപടിയുമായി വൈദേകം മാനേജ്മെൻ്റ്
കണ്ണൂർ : സിപിഎം നേതാവ് ഇപി ജയരാജൻ്റെ സഹോദരിയുടെ മകൻ ഇപി ശ്യാംജിത്തിനെതിരെ നിയമനടപടിയുമായി വൈദേകം മാനേജ്മെൻ്റ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. 7 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ഇപിയുടെ ഭാര്യ വൈദേകത്തിൽ നിക്ഷേപിച്ചത് ശശിധരൻ കർത്തയുടെ പണം ആണെന്നായിരുന്നു ശ്യാംജിത്തിൻ്റെ ആരോപണം. അതേസമയം ശ്യാംജിത്തിൻ്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന ശ്യാംജിത്തിൻ്റെ വാദം തെറ്റെന്ന് വൈദേകം പറയുന്നു.
ദീപയെ ജോലിയിൽ നിന്ന് പുറത്താക്കിയത് 5 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയതിനാണെന്നാണ് വാദം. പലരുടേയും പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നും വൈദേകം മാനേജ്മെൻ്റ് പറയുന്നു. ഇതിൻ്റെ തെളിവായി വൗച്ചറുകൾ പുറത്തുവിട്ടു. സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിൻ്റെ പിആർഒ എന്ന പേരിൽ വിസിറ്റിംഗ് കാർഡ് അടിച്ചുവെന്നും ഇതിനെതിരെ ശ്യാംജിത്ത് ജോലി ചെയ്യുന്ന ഐസിഎമ്മിൽ പരാതി നൽകിയിട്ടുണ്ടെന്നും വൈദേകം മാനേജ്മെൻ്റ് വ്യക്തമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
-
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ





