ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ
തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അറബ് പാര്‍ട്ടി സഖ്യമായ ജോയിന്റ് ലിസ്റ്റ് പൂർണ്ണമായി രംഗത്തുണ്ടാകുമെന്ന് നേതാവ് യൂസഫ് ജബരീൻ.നിലവിലെ സർക്കാർ രാജ്യത്തെ അറബ് പൗരന്മാരുടെ ജീവിതം ദുരിതപൂർണ്ണമാക്കിയെന്ന് ഒരു ഇസ്രായേലി പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ സ്വാധീനവും കരുത്തും ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കും, ബദല്‍ സർക്കാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും യൂസഫ് ജബരീൻ വ്യക്തമാക്കി.
നെതന്യാഹു, ബെൻ-ഗ്വിർ, സ്മോട്രിച്ച് എന്നിവരുടെ സർക്കാരിനെ പുറത്താക്കി അവരെ വീട്ടിലേക്ക് അയക്കുന്നതിനുള്ള വഴി ഒരുക്കാൻ ഞങ്ങൾ തയ്യറാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജോയിന്റ് ലിസ്റ്റ് 13 സീറ്റുകളിൽ വിജയിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. മറ്റു അറബ് പാർട്ടികൾ കൂടി ചേരുമ്പോൾ ആകെ 19 സീറ്റുകൾ വരെ നേടാനാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ അറബ് പാർട്ടികൾ നിർണായക ശക്തിയാകുമെന്ന് ഉറപ്പായി.85 ശതമാനം വോട്ടെണ്ണിയപ്പോൾ നെതന്യാഹുവിന്റെ സഖ്യം 54സീറ്റുകൾ നേടി. പ്രതിപക്ഷസഖ്യത്തിന് 49 സീറ്റാണുള്ളത്.
കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യവും പ്രതിപക്ഷ സഖ്യവും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.അറബ് പാര്‍ട്ടി സഖ്യങ്ങളായ ജോയിന്റ് ലിസ്റ്റും യുണൈറ്റഡ് അറബ് ലിസ്റ്റും ചേര്‍ന്ന് നിര്‍ണായക സീറ്റുകള്‍ നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഇസ്രായേലിലെ അറബ് നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നിറഞ്ഞിരുന്നു. പാര്‍ട്ടി അനുകൂലികള്‍ കഫിയ ഉയര്‍ത്തി ആഘോഷമായി നീങ്ങിയിരുന്നു. ഇസ്രയേലിലെ വോട്ടർമാരിൽ ഏകദേശം 20% വരുന്നത് അറബ് ജനവിഭാഗമാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
വിഖ്യാത ചലച്ചിത്രകാരൻ ജാഫർ പനാഹിയെ വീണ്ടും തടവിലിടാൻ ഇറാൻ കോടതി ; കുറ്റമെന്തെന്ന് വ്യക്തമാക്കാതെ അധികൃതർ
-
ആരുമറിയാതെ മുങ്ങി ; ട്രംപിന്റെ പ്ലാനിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കടന്ന് ഫ്ലാവിയോ ബൊൽസനാരോ!
-
സ്പെയിനിലെ ട്രെയിൻ അപകടം : 64 പേർക്ക് ജീവൻ നഷ്ടമായി; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ
Most read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു


