”എല്ലാത്തിനെയും രാഷ്ട്രീയവൽക്കരിക്കുന്നത് നിർത്തൂ”; രാഹുൽ ഗാന്ധിയുടെ ടാറ്റാ വിമർശനത്തിന് തക്ക മറുപടിയുമായി നിർമല സീതാരാമൻ
ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പ് തകർക്കപ്പെടുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടാറ്റാ ഗ്രൂപ്പ് നശിപ്പിക്കപ്പെടുകയാണെന്നും ഒരു വ്യവസായ പ്രമുഖനും ഇതിനെതിരെ സംസാരിക്കാൻ ധൈര്യപ്പെടുന്നില്ലെന്നുമാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യൻ വ്യവസായ ലോകത്തെ തങ്ങളുടെ കളിപ്പാട്ടമായാണ് കാണുന്നതെന്നും രാഹുൽ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ നിർമല സീതാരാമൻ, വ്യാവസായികവും നിയമപരവുമായ കാര്യങ്ങളെ കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയിലെ വ്യവസായങ്ങളുടെ വിജയം എന്നും എതിർത്തിട്ടുള്ള കോൺഗ്രസ്, ഇപ്പോൾ വ്യവസായ പ്രമുഖരെ ഇളക്കിവിട്ട് രാജ്യത്ത് അവിശ്വാസം വിതയ്ക്കാൻ ശ്രമിക്കുകയാണോ എന്നും ധനമന്ത്രി ചോദിച്ചു.
പതിറ്റാണ്ടുകളോളം ലൈസൻസ്-ക്വോട്ട രാജ് വഴി ഇന്ത്യൻ വ്യവസായ സംരംഭങ്ങളെ ശ്വാസം മുട്ടിക്കുകയും കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്ത ചരിത്രമാണ് കോൺഗ്രസിനുള്ളതെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി.
എന്നാൽ നരേന്ദ്ര മോദി സർക്കാർ വ്യവസായികളെ തൊഴിൽദാതാക്കളായും സാമ്പത്തിക വളർച്ചയുടെ ശക്തിയായും കണ്ട് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് നടപ്പിലാക്കുന്നതെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു





