”മേളയെ അപകീർത്തിപ്പെടുത്താൻ നോക്കുന്നു”; ആരോപണങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
കോഴിക്കോട്: ചിലയാളുകൾ മേളയെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കടുത്ത രാഷ്ട്രീയ വിരോധം കാരണമാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്നലെ മേളക്കിടയിൽ പുഴു നാടകം നടത്തി. പരിശോധിച്ചപ്പോൾ പുഴുവിനെ കണ്ടില്ല. ഇന്ന് ഒരു അധ്യാപകൻ ഒരു പുഴുവിനെ കണ്ടെന്നു പറഞ്ഞു ബഹളം വച്ചു. ഇദ്ദേഹം പുഴുവിനെ കൊണ്ടുവരുന്നതും പ്രയോഗിക്കുന്നതും ജോലി ചെയ്യുന്ന സ്ത്രീകൾ കണ്ടിരുന്നു എന്നും മന്ത്രി പറഞ്ഞു. നാലു മണിക്കൂർ തിളച്ച സാമ്പാറിൽ ആണ് ജീവനുള്ള പുഴു. ആവിയിൽ വെന്ത പുട്ടിലും. നടന്നത് നാടകമാണെന്നും വിദ്യാഭ്യാസ മന്ത്രി രൂക്ഷഭാഷയിൽ വിമർശിച്ചു.
രാഷ്ട്രീയ താൽപര്യം പുറകിലുണ്ടെന്നും ചില മാധ്യമപ്രവർത്തകരും തിരക്കഥയിലുണ്ടെന്നും മന്ത്രി ആരോപിച്ചു. പൊലീസ് ഇതിന്റെ ഗൂഢാലോചന അന്വേഷിക്കണം. പുഴുവിനെ കണ്ടെത്തിയ ആളുടെ അട്ടഹാസം നമ്മൾ കണ്ടു. പത്തുകൊല്ലം ആയിട്ട് അദ്ദേഹം കണ്ടെത്തിയിരുന്നില്ലേ? ഇതിന് പിന്നിലുള്ള ആളുകൾ ഇതെല്ലാം അവസാനിപ്പിക്കണം. ഇനിയും മേളകൾ നടക്കാനുണ്ട്. ഇങ്ങനെയുള്ള ശ്രമങ്ങൾ നടത്തരുത്. മേള നടക്കുമ്പോൾ മാധ്യമങ്ങൾ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കരുതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഇതുകൊണ്ട് ഒന്നും മേളകളുടെ പൊലിമ തകർക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി അധ്യാപകനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കുമെന്നും അറിയിച്ചു. അദ്ധ്യാപകൻ എറണാകുളം ജില്ലക്കാരൻ ആണ്. അധ്യാപക സംഘടനയുടെ ഭാരവാഹി ആണോ എന്ന് പരിശോധിക്കുമെന്നും രാഷ്ട്രീയ താത്പര്യം ഉണ്ടെന്ന് അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തവണയും പഴയിടം ഭക്ഷണം കേമമാക്കിയെന്നും മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു





