സ്പെയിനിലെ ട്രെയിൻ അപകടം : 64 പേർക്ക് ജീവൻ നഷ്ടമായി; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ
ഉർദ: സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 64 ആയി ഉയർന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. ഈ വർഷം രാജ്യത്ത് നടന്ന രണ്ടാമത്തെയും ഈ നൂറ്റാണ്ടിലെ മൂന്നാമത്തെയും വലിയ ട്രെയിൻ അപകടമാണിത്. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.പരിക്കേറ്റവരെ കൊണ്ടുപോകാൻ നിരവധി ആംബുലൻസുകളും എയർ ലിഫ്റ്റ് ചെയ്യാനായി ഹെലികോപ്റ്ററുകളും ഇവിടെ എത്തിച്ചിട്ടുണ്ട്. കൂട്ടിയിടിയിൽ മൂന്ന് ബോഗികൾ പൂർണമായും തകർന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങളിൽ പരിക്കേറ്റവർ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്വകാര്യ കൺസോർഷ്യമായ ഇറിയോ സർവീസ് ഓപ്പറേറ്റ് ചെയ്തിരുന്ന അതിവേഗ ട്രെയിൻ സിഗ്നൽ തകരാർ കാരണം നിർത്തിയിട്ടിരുന്നു. മറ്റൊരു കൺസോർഷ്യമായ റെൻഫെ സർവീസ് പ്രവർത്തിപ്പിക്കുന്ന അതിവേഗ ട്രെയിൻ ഇതേ പാതയിലെത്തി നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ഇടിച്ചുകയറിയെന്നാണ് വിവരം. തുടർന്ന് ട്രെയിനുകൾ പാളം തെറ്റി മറിഞ്ഞു. സിഗ്നൽ ലഭിച്ച ശേഷമാണ് ട്രെയിൻ മുന്നോട്ട് പോയതെന്നാണ് റെൻഫെ സർവീസിൻ്റെ ആദ്യ പ്രതികരണം. അപകടത്തിൽ സ്പാനിഷ് പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
വിഖ്യാത ചലച്ചിത്രകാരൻ ജാഫർ പനാഹിയെ വീണ്ടും തടവിലിടാൻ ഇറാൻ കോടതി ; കുറ്റമെന്തെന്ന് വ്യക്തമാക്കാതെ അധികൃതർ
-
ആരുമറിയാതെ മുങ്ങി ; ട്രംപിന്റെ പ്ലാനിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കടന്ന് ഫ്ലാവിയോ ബൊൽസനാരോ!
-
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ
Most read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി
-
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു


