Notice
സര്‍ക്കാര്‍ അറിയിപ്പുകള് : പത്തനംതിട്ട ജില്ല
ടെന്‍ഡര്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ അക്കൗണ്ട് പരിശോധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ്, ഇന്‍കം ആന്റ് എക്സ്പെന്‍ഡിച്ചര്‍ അക്കൗണ്ട്, രസീത് ആന്റ് പേയ്മെന്റ് അക്കൗണ്ട് എന്നിവ തയ്യാറാക്കുന്നതിനും ഓഡിറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നിര്‍വഹിക്കുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടുമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ അക്കൗണ്ടിംഗ്, ഓഡിറ്റ് രംഗത്ത് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ടെന്‍ഡര്‍ നവംബര്‍ ഒമ്പത് വൈകിട്ട് അഞ്ചിനുമുന്പ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 04734 224827.
പരീക്ഷ പരീശീലനത്തിന് ധനസഹായം
പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര, യോഗ്യത പരീക്ഷാ പരിശീലനങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിംഗ് സര്‍വീസ്, ഗേറ്റ്, മാറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും egrantz.kerala.gov.in ലൂടെ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 20. വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടാണം. ഫോണ്‍ 0474 2914417.
–
കോന്നി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഏഴിന്
കോന്നി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഏഴ് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ ചേരും.
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സംസഥാനതല കായികമേള നവംബര്‍ 20, 21, 22 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി. യില്‍ നടത്തും. കായികമേളയില്‍ പങ്കെടുക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ കുട്ടികളെ നവംബര്‍ 19 ന് തിരുവനന്തപുരം എല്‍.എന്‍.സി.പി. യിലും കായിക മേള കഴിഞ്ഞ് തിരികെ സ്കൂളിലും എത്തിക്കുന്നതിന് 48 സീറ്റ് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ വാഹന ഉടമകള്‍, ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഒമ്പത് വൈകിട്ട് മൂന്ന്. ഫോണ്‍ 04735 251153.
കേരളോത്സവം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തും. മത്സരാര്‍ത്ഥികള്‍ നവംബര്‍ അഞ്ച് വൈകിട്ട് അഞ്ചിനുമുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. 2026 ഒക്ടോബര്‍ ഒന്നിന് 15 വയസ് തികഞ്ഞവര്‍ക്കും 40 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2350237.
–
കേരളോത്സവം
മൈലപ്ര ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തും. മത്സരാര്‍ത്ഥികള്‍ക്ക് അപേക്ഷ നവംബര്‍ മൂന്നുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് 6282670601, 9961142876, 9447354749 നമ്പരുകളില്‍ ബന്ധപ്പെടണം.
തീയതി നീട്ടി
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റിന്റെ എ.എം.സി. ക്കായി ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ നാലിന് രാവിലെ 11 വരെ നീട്ടി. ഫോണ്‍ 0468 2222364.
–
വെറ്ററിനറി സര്ജന് നിയമനം
മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സര്ജന് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.വി.എസ്.സി. ആന്റ് എ.എച്ച്., കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്. അഭിമുഖം ഒക്ടോബര്‍ 31 ഉച്ചയ്ക്ക് 12 മുതല്‍ പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. ഫോണ്‍ 0468 2322762.
–
താത്കാലിക നിയമനം
തദ്ദേശ സ്വയംഭരണ വകുപ്പ് – വികസിത് ഭാരത് – ഗ്യാരന്റി ഫോര്‍ റോസ്ഗര് ആന്റ് അജീവിക മിഷന് (ഗ്രാമീണ്‍) പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ തസ്തികകളില്‍ നിയമനം നടത്തും. സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ മൂന്നുവര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ/ ഐ.ടി.ഐ. യും പ്രവൃത്തി പരിചയവും / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0469 2614387.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി
-
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു





