Skip to content

അസമിൽ ശൈശവവിവാഹത്തിനെതിരെ വ്യാപക നടപടിയുമായി സർക്കാർ

ദിസ്പുർ : അസമിൽ ശൈശവവിവാഹത്തിനെതിരെ വ്യാപക നടപടിയുമായി സർക്കാർ. ഒക്ടോബർ 27 വരെ 441 കേസുകളിലായി 524 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ശൈശവവിവാഹം നടത്തിയ വരനും വിവാഹം നടത്തുകയും അതിന് സഹായിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടി. സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിൽ പോലീസ് പരിശോധന തുടരുകയാണ്. ശൈശവവിവാഹത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭ പോലീസിന് നിർദേശം നൽകിയിരുന്നു. അറസ്റ്റിലായവർക്കെതിരെ ശൈശവവിവാഹ നിരോധന നിയമപ്രകാരവും ബാധകമായ കേസുകളിൽ പോക്സോ നിയമപ്രകാരവും കേസെടുത്തു. ശൈശവവിവാഹം പൂർണമായി ഇല്ലാതാക്കുന്നതുവരെ നടപടി തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  3. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  4. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  5. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

Share on WhatsApp

Share this story

അസമിൽ ശൈശവവിവാഹത്തിനെതിരെ വ്യാപക നടപടിയുമായി സർക്കാർ pathanamthittamedia.com