Skip to content

എസ്പി നേതാവ് അസം ഖാന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലയുടെ 1,170 കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി

ലഖ്‌നൗ : ഉത്തർ പ്രദേശിലെ മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും ആസ്തികളും കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്വകാര്യ സർവകലാശാല. അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. നിലവിലെ വിപണിവിലയനുസരിച്ച് 1,170 കോടിരൂപയുടെ മൂല്യംവരുന്ന ആസ്തികളാണ് കണ്ടുകെട്ടിയിട്ടുള്ളതെന്ന് വിഷയത്തെക്കുറിച്ചുള്ള പത്രക്കുറിപ്പിൽ ഇഡി വ്യക്തമാക്കി.

രാംപുറിലാണ് മൊഹമ്മദ് അലി ജൗഹർ സർവകലാശാലയും അതിന്റെ ക്യാമ്പസും പ്രവർത്തിക്കുന്നത്. മൗലാന മൊഹമ്മദ് അലി ജൗഹർ ട്രസ്റ്റാണ് ഇതിന്റെ ഉടമസ്ഥർ. ഈ ട്രസ്റ്റിന്റെ സ്ഥാപകൻ അസം ഖാനാണ്. നിയന്ത്രിക്കുന്നതും അദ്ദേഹമാണ്. സർവകലാശാലയുടെ ഓണററി ചാൻസലർ പദവിയും അസം ഖാൻ വഹിക്കുന്നുണ്ട്. സർവകലാശാലയുടെ വികസനത്തിനുവേണ്ടി സർക്കാർ ഫണ്ടും നിർമാണ സാമഗ്രികളും മറ്റ് പൊതുവിഭവങ്ങളും വഴിമാറ്റിയെന്ന് കണ്ടെത്തിയതായി ഇഡി പറയുന്നു. ക്യാമ്പസിന്റെ നിർമാണത്തിനുപയോഗിച്ചിട്ടുള്ള പണത്തിൽ വലിയൊരുപങ്കും നിയമാനുസൃതമായ ഉറവിടത്തിൽനിന്നുള്ളതല്ലെന്നും ഏജൻസി വ്യക്തമാക്കി.

പൊതുമരാമത്ത് ജോലികൾക്കായുള്ള സർക്കാർപണം സർവകലാശാലയ്ക്ക് വേണ്ടി വകമാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നഗരവികസനകാര്യവകുപ്പുമന്ത്രിയായിരുന്നു (2015-2016) അസം ഖാൻ. സർവകലാശാല ക്യാമ്പസിൽ നിർമാണ പ്രവൃത്തികൾ ചെയ്ത ഉത്തർ പ്രദേശ് ജൽ നിഗം അദ്ദേഹത്തിന്റെ വകുപ്പിനുകീഴിൽ വരുന്നതായിന്നെന്നും ഇഡി പറയുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  3. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  4. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

  5. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

Share on WhatsApp

Share this story

എസ്പി നേതാവ് അസം ഖാന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലയുടെ 1,170 കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി pathanamthittamedia.com