Skip to content

അർണബ് ചുഴലിക്കാറ്റ് : വ്യാഴാഴ്ചയോടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

അമരാവതി : അർണബ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ബലഹീനപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വ്യാഴാഴ്ച രാവിലെയോടെ സാധാരണ ന്യൂനമർദ്ദമായും, വൈകുന്നേരത്തോടെ ശക്തികുറഞ്ഞ ന്യൂനമർദമായും മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശിൽ കനത്ത മഴയിലും കാറ്റിലും 6 പേർ മരണപ്പെട്ടിരുന്നു. ബാധിതരായ കുടുംബങ്ങൾക്കും കർഷകർക്കും മൽസ്യത്തൊഴിലാളികൾക്കും വ്യാപാരികൾക്കുമായി മുഖ്യമന്ത്രി ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. കാർഷിക മേഖല, വീടുകൾ, റോഡുകൾ, വൈദ്യുതി ലൈനുകൾ എന്നിവയ്ക്കുണ്ടായ നാശനഷ്ട പരിഹാരത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സഹായം അഭ്യർഥിച്ചു.

അർണബ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ദക്ഷിണ ഒഡീഷയിലെ 17 ജില്ലകളെ സാരമായി ബാധിച്ചതായി ഒഡീഷ മുഖ്യമന്ത്രി അറിയിച്ചു. യാനത്തിന് സമീപം ചുഴലിക്കാറ്റ് കരതൊട്ടതിനെ തുടർന്ന് ശ്രീകാകുളം, പാർവതീപുരം-മാന്യം, വിസിയനഗരം ജില്ലകളിലെ വംശധാര, നാഗാവലി, മഹേന്ദ്രതനയ, ബാഹുദ തുടങ്ങിയ പ്രധാന നദികളും അരുവികളും കരകവിഞ്ഞൊഴുകുകയാണ്. ശ്രീകാകുളത്ത് മാത്രം 24 മണിക്കൂറിനുള്ളിൽ 4,094.2 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

ഒഡിഷ, തെലങ്കാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ബിഹാർ, സിക്കിം, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവം അനുഭവപ്പെടുന്നു. ഒഡിഷയിൽ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മുപ്പതിനായിരത്തോളംപേരെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെത്തുടർന്ന് ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ വ്യോമ, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ​അർണബ് ചുഴലിക്കാറ്റിൽ ആന്ധ്രയിലെ 11 ജില്ലകളിലെ 25 ലക്ഷം കണക്‌ഷനുകൾ താറുമാറായി.

ആറായിരത്തിലധികം വൈദ്യുതി പോസ്റ്റുകളും നാനൂറോളം ട്രാൻസ്ഫോർമറുകളും തകർന്നു. നാനൂറിലധികം സബ്സ്റ്റേഷനുകൾ സ്തംഭിച്ചു. വൈദ്യുതി മേഖലയിൽമാത്രം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ​ ചുഴലിക്കാറ്റിന്റെ ചിത്രങ്ങൾ പകർത്താൻ ഒഡിഷയിലെ പുരി തീരത്ത്‌ തടിച്ചുകൂടിയ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. പോലീസിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തിയാണ് സഞ്ചാരികൾ തീരത്ത്‌ നിലയുറപ്പിച്ചത്‌. ആളുകളെ പൂർണമായി ഒഴിപ്പിക്കാൻ വൻ പോലീസ്‌ സന്നാഹം രംഗത്തിറങ്ങേണ്ടിവന്നു. തീരത്ത് കനത്ത മഴയും അതിശക്തമായ കാറ്റും തുടരുകയാണ്‌.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  3. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  4. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

  5. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

Share on WhatsApp

Share this story

അർണബ് ചുഴലിക്കാറ്റ് : വ്യാഴാഴ്ചയോടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് pathanamthittamedia.com