Skip to content

കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകൻ ജിജോ ജയിംസ് കോൺഗ്രസുകാരനാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ തെറ്റെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ഇയാൾ നിലവിൽ കോൺഗ്രസിലോ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയിലോ അംഗമല്ലെന്നും 2021-ൽ തന്നെ പാർട്ടി വിട്ടതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക് പോസ്റ്റിൽ കുറിച്ചു. പ്രതിയായ ജിജോ ജയിംസ് 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

എന്നാൽ അന്ന് ജയിച്ചത് കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയാണ്. ജയിച്ചയാളെ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് 2021-ൽ ജിജോ ജയിംസ് കോൺഗ്രസ് വിട്ടുവെന്നാണ് ജിൻ്റോ ജോൺ പറയുന്നത്. തുടർന്ന് അന്നത്തെ സി.പി.എം ലോക്കൽ സെക്രട്ടറി ജോർജ്ജി ജോയിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് എടുത്താണ് ഇയാൾ പ്രവർത്തിച്ചു വന്നതെന്നും ഇദ്ദേഹം ആരോപിച്ചു. കോൺഗ്രസിൽ ആയിരുന്നപ്പോൾ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയിൽ അംഗമായിരുന്നെങ്കിലും പാർട്ടി വിട്ട ശേഷം അംഗത്വം പുതുക്കിയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  3. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  4. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  5. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

Share on WhatsApp

Share this story

കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ pathanamthittamedia.com