Skip to content

യാർഡിൽ നവീകരണം ; ഡിസംബർ മാസത്തിലെ സപ്തഗിരി എക്സ്പ്രസ് ട്രെയിനുകൾ 19 ദിവസത്തേക്ക് റദ്ദാക്കി

ചെന്നൈ : ചെന്നൈ സെൻട്രൽ–തിരുപ്പതി റൂട്ടിൽ സർവീസ് നടത്തുന്ന സപ്തഗിരി എക്സ്പ്രസ് ട്രെയിനുകൾ ഡിസംബർ 9 മുതൽ 27 വരെ പൂർണമായും റദ്ദാക്കി. സൗത്ത് സെൻട്രൽ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. ഗുണ്ടക്കൽ ഡിവിഷനിലെ റെനിഗുണ്ട റെയിൽവേ യാർഡിൽ നവീകരണത്തിന്റെയും ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം സ്ഥാപിക്കുന്നതിന്റെയും ഭാഗമായി നടക്കുന്ന പ്രവൃത്തികളെത്തുടർന്നാണ് നടപടി. രാവിലെ 6.30ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16057, രാവിലെ 10.10ന് തിരുപ്പതിയിൽനിന്ന് പുറപ്പെടുന്ന 16054, ഉച്ചയ്ക്ക് 2.40ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന 16053, വൈകിട്ട് 6.05ന് തിരുപ്പതിയിൽനിന്ന് പുറപ്പെടുന്ന 16058 എന്നീ നാല് സർവീസുകളാണ് റദ്ദാക്കിയത്. 19 ദിവസത്തേക്കാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

 

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  3. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  4. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  5. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

Share on WhatsApp

Share this story

യാർഡിൽ നവീകരണം ; ഡിസംബർ മാസത്തിലെ സപ്തഗിരി എക്സ്പ്രസ് ട്രെയിനുകൾ 19 ദിവസത്തേക്ക് റദ്ദാക്കി pathanamthittamedia.com