പാലിയേക്കര ടോള്‍ പ്ലാസയില്‍ മനുഷ്യവിസര്‍ജ്യം തള്ളി ; ടൂറിസ്റ്റ് ബസിനെതിരെ പരാതി
തൃശൂര്‍ : പുതുക്കാട് പാലിയേക്കര ടോള്‍ പ്ലാസയില്‍ വിസര്‍ജ്യം തള്ളിയ ടൂറിസ്റ്റ് ബസിനെതിരെ പരാതി. ബസിന്റെ യൂറിനറി ടാങ്കില്‍ നിന്നുള്ള മനുഷ്യവിസര്‍ജ്യമാണ് ട്രാക്കില്‍ തള്ളിയത്. ടോള്‍ പ്ലാസ അധികൃതര്‍ ദൃശ്യങ്ങള്‍ സഹിതം പുതുക്കാട് പോലീസില്‍ പരാതി നല്‍കി. ഫാസ്ടാഗ് റീഡ് ചെയ്യാന്‍ ബസ് ടോള്‍ ബൂത്തിന് മുന്നില്‍ നിര്‍ത്തുന്നതിനിടെ ടാങ്കിലെ മാലിന്യം തുറന്നുവിട്ടതായി പരാതിയില്‍ പറയുന്നു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നത്. ടോള്‍ പ്ലാസ ജീവനക്കാര്‍ക്കും യാത്രക്കാരുടെയും ആരോഗ്യത്തിന് ഭീഷണിയാകുമെന്നും പരാതിയില്‍ പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
-
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ





