സുഡാനിലെ മാർക്കറ്റിൽ സൈന്യത്തിന്റെ ഡ്രോൺ ആക്രമണം : 100 മരണം
ഷെൻഡി: ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ സുഡാനിൽ തിരക്കേറിയ മാർക്കറ്റിൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു. 113 പേർക്കു പരുക്കേറ്റതായും മനുഷ്യാവകാശ സംഘടനയായ എമർജൻസി ലോയേഴ്സ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ സുഡാനിലെ സൗത്ത് ഡാർഫർ പ്രവിശ്യയുടെ തലസ്ഥാനമായ ന്യാലയിലെ മാർക്കറ്റിൽ തിങ്കളാഴ്ച വൈകിട്ടാണ് ആക്രമണം. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. സാധാരണക്കാർ തിങ്ങിനിറഞ്ഞ മാർക്കറ്റിലുണ്ടായ ഈ ആക്രമണത്തെ ശക്തമായി അപലപിച്ച എമർജൻസി ലോയേഴ്സ്, ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം സുഡാൻ സൈന്യത്തിനാണെന്ന് കുറ്റപ്പെടുത്തി. ‘സാധാരണക്കാരുടെ ഒരു മാർക്കറ്റിനെ ചോരക്കളമാക്കി മാറ്റിയ ഈ കൂട്ടക്കുരുതി, നിലവിലെ യുദ്ധക്കെടുതികൾക്കിടയിലും ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്നതും അവരുടെ ദുരിതം ഇരട്ടിയാക്കുന്നതുമാണ്’ – സംഘടന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഖാർത്തൂമിലെ ഒരു പ്രധാന വൈദ്യുതി സബ്സ്റ്റേഷന് നേരെയുണ്ടായ മറ്റൊരു ഡ്രോൺ ആക്രമണത്തെത്തുടർന്ന് തലസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 12 മണിക്കൂറിലധികം വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചതായി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് നഗരത്തിലെ ആശുപത്രികളുടെ ഉൾപ്പെടെ പ്രവർത്തനം പൂർണ്ണമായും ജനറേറ്ററുകളെ ആശ്രയിച്ചായി മാറുകയും കുടിവെള്ള വിതരണം കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
-
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ
-
സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ





