Skip to content

മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്തെ അരവണ നിർമ്മാണം പ്രതിസന്ധിയിൽ

പത്തനംതിട്ട : മണ്ഡലകാലം ആരംഭിക്കാൻ വെറും പതിനേഴ് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്തെ അരവണ നിർമ്മാണം പ്രതിസന്ധിയിൽ. ശബരിമലയിലേക്ക് സാധങ്ങൾ എത്തിക്കുന്നത്തുള്ള ട്രാക്ടർ കരാർ ഇതുവരെ ആയിട്ടില്ല. ദേവസേവനം ബോർഡും ട്രാക്ടറുകാരും തമ്മിലുള്ള കൂലിത്തർക്കം തുടർന്ന് സാഹചര്യത്തിലാണ് അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 30ന് വീണ്ടും ഇ ടെൻഡർ വിളിച്ചിട്ടുണ്ട്. നിലവിലെ കരുതൽ ശേഖരം ഏഴ് ലക്ഷം മാത്രമാണ്. നവംബർ 16ന് സീസൺ തുടങ്ങുമ്പോൾ 75 ലക്ഷം എന്നതാണ് കണക്ക്. അതേസമയം പ്രതിസന്ധി ഇല്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. പുതിയ ട്രാക്ടറുകൾ വാങ്ങാൻ തീരുമാനമുണ്ടെന്നും ശർക്കരയും അരിയും സന്നിധാനത്തേക്ക് ഇപ്പോഴും കൊണ്ടുപോകുന്നുണ്ടെന്നും ബോർഡ് അധികൃതർ പ്രതികരിച്ചു.

എന്നാൽ അവരണ നിര്‍മ്മാണ പ്ലാന്‍റും ഇതുവരെ പൂര്‍ണ ശേഷിയിലേക്ക് എത്തിയിട്ടില്ല. കപ്പാസിറ്റി കൂട്ടുമെന്ന് അറിയിച്ചാണ് പ്ലാന്‍റ് അടച്ചിട്ട് നിർമാണം തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ട്രാക്ടർ പ്രതിസന്ധിയും കാര്യങ്ങൾ വഷളാകുന്നത്. നേരത്തെ ശർക്കരുയുടെയടക്കം കരാർ എടുക്കുന്ന കമ്പനി നേരിട്ട് സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കുന്ന തരത്തിലാണ് കരാർ നൽകിയിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാർ ഇടപെട്ട് കമ്പനി പമ്പയിൽ എത്തിച്ചാൽ മതിയെന്ന് തീരുമാനം എടുത്തു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ചെലവിൽ സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ട് പോകുന്ന നിലയിലാണ് പുതിയ കരാർ.

ഗുണമേന്മയിലേയും തൂക്കത്തിലെയും ഡബിൾ ചെക്കിംഗ് ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു ടീറ്റ്‌മാനം കൈക്കൊണ്ടത്. ഈ സാഹചര്യത്തിലാണ് ട്രാക്ടറിന്റെ ആവശ്യകത ഏറിയത്. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പുതിയ ഇ ടെൻഡര്‍ വിളിച്ച് എത്രയും വേഗം വിഷയം പരിഹരിക്കാൻ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. നാളെ വീണ്ടും ഇ ടെൻഡർ വിളിച്ചിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  3. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  4. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

  5. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

Share on WhatsApp

Share this story

മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്തെ അരവണ നിർമ്മാണം പ്രതിസന്ധിയിൽ pathanamthittamedia.com